Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനില: ഫിലിപ്പീന്‍സില്‍ യാത്രാക്കപ്പല്‍ മുങ്ങി 52 പേര്‍ മരണമടഞ്ഞു.150 പേരെ കാണാതായി. വെള്ളിയാഴ്ച സെബു തുറമുഖത്തിന് സമീപം ചരക്കുകപ്പലുമായി കൂട്ടിയിടിച്ചാണ് അപകടം. കനത്ത മഴയും കാറ്റും മൂലം തിരച്ചില്‍ തത്കാലത്തേക്ക് നിര്‍ത്തി.കപ്പലില്‍ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പടെ 831 പേരുണ്ടായിരുന്നു.ഇതില്‍ 629 പേരെ രക്ഷപ്പെടുത്തി. കൂട്ടിയിടിച്ച് പത്തു മിനിട്ടിനകം യാത്രാക്കപ്പല്‍ മുങ്ങിത്താഴ്ന്നു.ഫിലിപ്പീന്‍സില്‍ 1987ല്‍ യാത്രാക്കപ്പല്‍ എണ്ണക്കപ്പലില്‍ കൂട്ടിയിടിച്ച് 4000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply