Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:58 pm

Menu

Published on March 23, 2015 at 1:07 pm

താൻ വിഷാദ രോഗിയായി കഴിഞ്ഞ നാളുകളെ കുറിച്ച് മനസ്സുതുറന്ന് ദീപിക പദുകോണ്‍

deepika-padukone-talks-in-depth-about-her-battle-with-depression

വിഷാദ രോഗത്തോട് പൊരുതി ജയിച്ച ബോളിവുഡ് താര സുന്ദരി ദീപിക പദുകോണ്‍ തന്റെ കഴിഞ്ഞക്കാല ദിനങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. കഴിഞ്ഞ ഒരു വർഷമായി താൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് താരം പറഞ്ഞു.എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദീപിക മനസ്സ് തുറന്നത്. 2014 ലെ ആദ്യ നാളുകളിൽ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ചെറിയൊരു തളർച്ചയോടെയാണ് രോഗം തുടങ്ങിയതെന്ന് താരം പറയുന്നു. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ എന്തോ അപാകത തോന്നി. തലചുറ്റല്‍ അനുഭവപ്പെട്ടു. താഴേയ്ക്ക് വീഴുന്നതായും തോന്നി. വയറില്‍ ഒന്നുമില്ലെന്നും അനുഭവപ്പെട്ടു. ജോലിയുടെ ആയാസമുണ്ടാക്കിയ ആരോഗ്യ പ്രശ്‌നമെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ ജോലിയില്‍ ശ്രദ്ധ കൊടുത്ത് ഈ അവസ്ഥയെ മറികടക്കാന്‍ ശ്രമിച്ചു. കുറച്ചു കാലം അത് സഹായിച്ചു. പിന്നേയും പ്രശ്‌നങ്ങള്‍ അലട്ടി. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയായി. പലപ്പോഴും താന്‍ തളര്‍ന്നു പോയതായി ദീപിക പറയുന്നു. എനിക്ക് തന്നെ എന്റെ അവസ്ഥ വിശദീകരിക്കാന്‍ കഴിയില്ല. ഹാപ്പിന്യൂ ഇയര്‍ ചിത്രീകരിക്കുന്നതിനു മുമ്പായിരുന്നു ഇത്. അവസ്ഥ മനസിലാക്കിയ ഞാന്‍ സിനിമ തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് വിശ്രമമെടുത്ത് ബംഗലുരുവില്‍ മാതാപിതാക്കളോടപ്പം ചിലവഴിച്ചു. അപ്പോള്‍ നല്ല ആശ്വാസം കിട്ടി. എന്നാലും ചില സമയം ചിന്തകള്‍ താളം തെറ്റിക്കും.മുംബൈല്‍ തിരിച്ചെത്തിയപ്പോള്‍ വിഷാദ രോഗം കാരണം എന്റെ ഒരു സുഹൃത്ത് ആത്മഹത്യ ചെയ്ത വിവരമാണ് എന്നെ കാത്തിരുന്നത്. എനിക്ക് ഇത് വലിയ പ്രശ്‌നമായിയി. ഹാപ്പി ന്യൂ ഇയറിന്റെ ചിത്രീകരണം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് പിടിച്ച് നില്‍ക്കാനായില്ല. ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലായി. ഒരു ദിവസം അമ്മയോട് എന്റെ അവസ്ഥയെപറ്റി തുറന്ന് പറഞ്ഞു.അമ്മ സുഹൃത്തായ ഡോക്ടറോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും താന്‍ വിഷാദ രോഗത്തിന് അടിമയാണെന്ന് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. അവസാനം പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത മാനസികവസ്ഥയിലായി. മരണത്തെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ. കടുത്ത മാനസിക അവസ്ഥയിലായ ഞാന്‍ ബംഗലുരുവിലെത്തി ഡോക്ടര്‍ ശ്യാം ഭട്ടിനെ കണ്ടു. എനിക്ക് വിഷാദ രോഗമാണന്ന് ഞാന്‍ അംഗീകരിച്ചു. മെഡിസിന്‍ കഴിക്കാന്‍ തീരുമാനിച്ചു. ഡോക്ടറുടെ കൗണ്‍സിലിങ്ങും എനിക്ക് തുണയായി. ഹാപ്പി ന്യൂ ഇയറിന്റെ ക്ലൈമാക്‌സ് ചിത്രീകരണ സമയത്ത് താന്‍ വിഷാദരോഗത്തിന് ഗുളിക കഴിച്ചു തുടങ്ങിയിരുന്നു. ഇന്ന് രോഗത്തില്‍ നിന്ന് ഞാന്‍ സ്വതന്ത്രയുമായി. എന്റെ അനുഭവം മറ്റുള്ളവര്‍ക്ക് സഹായകവും പ്രോചദനവുമാവാന്‍ വേണ്ടി സമൂഹത്തില്‍ പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനമെന്നും ദീപിക പറയുന്നു.ഒരു പദ്ധതിക്കായി താനും തന്റെ ടീമും ഒരുങ്ങുന്നുണ്ടെന്നും അധികം താമസിയായെ വെളിപ്പെടുത്തുമെന്നും ദീപിക പറഞ്ഞു.


Loading...

Leave a Reply

Your email address will not be published.

More News