Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:10 am

Menu

Published on July 27, 2015 at 11:39 am

അണുവികിരണം മൂലം പൂക്കൾക്ക് ജനിതക വൈകല്യമോ?

deformed-mutant-daisies-photographed-near-fukushima-nuclear-disaster-site-in-japan

ജപ്പാനിലെ ഫുക്കുഷിമയിൽ 2011 ലുണ്ടായ ആണവ അപകടത്തിൻെറ പരിണിതഫലമായി പൂക്കൾക്ക് ജനിതകവൈകല്യം സംഭവിച്ചു എന്ന പേരിൽ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

@san_kaido എന്ന വ്യക്തിയാണ് ജനിതകവൈകല്യം സംഭവിച്ച പൂക്കളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ട് തൻെറ സംശയം പങ്കുവെച്ചത്. പരസ്പരം ഒട്ടിപ്പിടിച്ചും വിചിത്രമായ രൂപത്തിലും കാണപ്പെട്ട വെളുത്ത പുഷ്പങ്ങളുടെ ചിത്രങ്ങളാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

2011 ൽ ഭൂചലനത്തയും സുനാമിയെയും തുടർന്ന് ഫുകുഷിമയിലെ ആണവനിലയത്തിലുണ്ടായ അപകടങ്ങളിൽ ആണവവികിരണങ്ങൾ ഉയർന്നതോതിൽ അന്തരീക്ഷത്തിൽ വ്യാപിച്ചതിനെ തുടർന്ന് നിരവധി ജനങ്ങളെ മാറ്റിപാർപ്പിക്കുകയും ചെയ്തിരുന്നു.

സംഭവം നടന്ന് നാല് വർഷങ്ങൾ പിന്നിട്ടപ്പോഴാണ് ഫുക്കുഷിമയിൽ നിന്ന് 100 കിലോമീറ്റർ ദൂരെയുള്ള നഗരത്തിൽ ജനിതക വൈകല്യം ബാധിച്ച പുഷ്പങ്ങൾ കാണപ്പെട്ടത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News