Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:05 pm

Menu

Published on August 6, 2013 at 10:36 am

കൂട്ടമാനഭംഗം: ആറാം പ്രതിയുടെ വിധി ഈ മാസം 19 ന്

delhi-gang-rape-case

ന്യൂദല്‍ഹി: കൂട്ടമാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത ആറാം പ്രതിക്കെതിരെ വിധി പറയുന്നത് ദല്‍ഹി ബാലകോടതി ഈ മാസം 19 വരെ മാറ്റിവെച്ചു.വിധി പറയുന്നതില്‍നിന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സുപ്രീംകോടതി താല്‍ക്കാലികമായി തടഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ‘ജുവനൈല്‍’ പദത്തിന് പുതിയ വ്യാഖ്യാനം ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കുന്നതുവരെയാണ് വിധി പറയുന്നത് കോടതി വിലക്കിയത്.സ്വാമിയുടെ ഹരജിയെ എതിര്‍ത്ത, ദല്‍ഹി മാനഭംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ അഭിഭാഷകന്‍ മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒരു മൂന്നാം കക്ഷി ഈ കേസില്‍ ഇടപെടരുതെന്ന വാദമുയര്‍ത്തി കേന്ദ്ര സര്‍ക്കാറും സുബ്രഹ്മണ്യം സ്വാമിയുടെ ഹരജിയെ എതിത്തു. എന്നാല്‍, ഹരജിയിലുന്നയിച്ച വിഷയം പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേസ് പരിഗണിക്കാനായി ഈ മാസം നാലിലേക്ക് മാറ്റി. പ്രതിയുടെ പ്രായപരിധിക്ക് പകരം മാനസികവും ബുദ്ധിപരവുമായ പക്വതയാണ് ശിക്ഷ തീരുമാനിക്കുമ്പോള്‍ പരിഗണിക്കേണ്ടതെന്ന് സ്വാമി ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News