Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത : തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി നടി ലീന മരിയ പോളിന്റെ കൂട്ടാളിയും കാമുകനുമായ ബാലാജി എന്ന സുകേഷ് വി ചന്ദ്രശേഖര റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ ഷോപ്പിംഗ് മാളില്‍ നിന്നാണ് ഇയാളെ പോലീസ് പിടി കൂടിയത്. കാനറാ ബാങ്കില്‍ നിന്നും 19 കോടി രൂപ തട്ടിയ കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ലീനയെ അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പോള്‍ ബാലാജി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരേ മധുര, കോയമ്പത്തൂര്‍, ബാംഗളൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ കേസുകളുണ്ട്. മെയ് 28 നാണ് ലീന മരിയ പോള്‍ ഡല്‍ഹിയിലെ ഫാംഹൌസില്‍ വെച്ച് അറസ്റിലായത്. ഡല്‍ഹി പോലീസിന്റെ സഹായത്തോടെ ചെന്നൈ പോലീസായിരുന്നു ലീനയെ കസ്റഡിയിലെടുത്തത്.
Leave a Reply