Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അന്തിക്കാട്:ഡോക്ടറായ മകനുവേണ്ടി നിശ്ചയിച്ച വധുവിന്റെ വീട്ടുകാരോട് അഞ്ച് കോടി രൂപയും ബെന്‍സ് കാറും സ്ത്രീധനമാവശ്യപ്പെട്ട സംഭവത്തില്‍ വരന്റെ അച്ഛന്‍ അറസ്റ്റില്‍.,അരിമ്പൂര്‍ സ്വദേശി കൈപ്പിള്ളി റിങ് റോഡില്‍ കുന്നപ്പശ്ശേരി ക്ഷേത്രപരിസരത്തെ ലതാ വിഹാറില്‍ രാധാകൃഷ്ണന്‍ നായരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ പ്രതിയായ ഡോ. അതുല്‍കൃഷ്ണന്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് : അതുലും കൊല്‍ക്കത്ത ലേക്ക് ഗാര്‍ഡനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ജോയ്കുമാറിന്റെ മകളുമായി സപ്തംബറില്‍ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയച്ചടങ്ങില്‍ വധു അണിഞ്ഞിരുന്നത് എട്ട് ലക്ഷത്തിന്റെ ഡയമന്‍ഡ് നെക്ക്‌ലെസ്സായിരുന്നു. ഇത് കുറച്ചിലായി തോന്നിയ വരന്റെ വീട്ടുകാര്‍ മൂന്ന് കോടിയുടെ സ്വര്‍ണ്ണം വിവാഹവേളയില്‍ അണിയണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ ഈ പതിവില്ലെന്നും 30 ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണം ധരിക്കാമെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. ഇതില്‍ അതൃപ്തരായി വിവാഹം നിരസിച്ചുകൊണ്ട് വരന്റെ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശമയച്ചു. ജോയ്കുമാറിന്റെ പരാതിയെത്തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതിനും സ്ത്രീധനനിരോധന നിയമപ്രകാരവുമാണ് രാധാകൃഷ്ണന്‍ നായരെ അറസ്റ്റ് ചെയ്തതെന്ന് എസ്‌ഐ പ്രേമാനന്ദകൃഷ്ണന്‍ പറഞ്ഞു. ആലപ്പാട് പി.എച്ച്.സി.യില്‍ ഡോക്ടറായി അതുല്‍കൃഷ്ണന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Leave a Reply