Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹനിശ്ചയത്തിന് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍നായിക തൃഷയുടെ വിവാഹം വേണ്ടെന്നുവച്ചതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇതിന് ധനുഷുമായുള്ള സൗഹൃദമാണ് കാരണമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. .തൃഷയും ധനുഷും അടുത്ത ബന്ധമാണ് തുടരുന്നത്.ഇരുവരുടേയും സൗഹൃദത്തിനെതിരെ വരുണിന് എതിരഭിപ്രായമുണ്ടായതാണ് വിവാഹം ഉപേക്ഷിയ്ക്കാന്‍ തൃഷ തീരുമാനിച്ചതെന്ന് വാര്‍ത്തയുണ്ടായിരുന്നു.ധനുഷ് കാരണം വിവാഹ മുടങ്ങിയാലും നടനോട് തൃഷയ്ക്ക് ഒരു ദേഷ്യവുമില്ല. മറിച്ച് ആ സൗഹൃദം നല്ല രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്നു. അതിന്റെ തെളിവാണ് ധനുഷും തൃഷയും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം.അത് സത്യമാണെങ്കിലും ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമയായിരിക്കും ഇത്.ആടുകളം എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി തൃഷയെ പരിഗണിച്ചിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ആ വേഷം കൈവിട്ടു പോയി. ഒടുവില്‍ തപ്‌സി പന്നുവാണ് ചിത്രത്തില്‍ ധനുഷിന്റെ നായികയായത്.ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
Leave a Reply