Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:30 am

Menu

Published on March 21, 2017 at 12:42 pm

ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സയിലൂടെ നീക്കിയെന്ന റിപ്പോര്‍ട്ട് വ്യാജം

dhanush-paternity-case-birthmark-medical-report-madurai-medical-college

ചെന്നൈ: തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള ദമ്പതികളുടെ കേസ് പുതിയ വഴിത്തിരിവിലേക്ക്. കോടതി ഉത്തരവ് പ്രകാരം നടത്തിയ ദേഹ പരിശോധനയില്‍ ധനുഷിന്റെ ശരീരത്തില്‍ ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതോടെ ധനുഷ് അടയാളങ്ങള്‍ ലേസര്‍ ചികിത്സ വഴി മായ്ച്ചു കളഞ്ഞുവെന്ന തരത്തില്‍ തമിഴ് മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ വ്യാജമായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദമ്പതികള്‍ ആരോപിക്കുന്നതു പോലെ ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചതായി പരിശോധനയില്‍ കണ്ടെത്തിയെന്നായിരുന്നു ചില തമിഴ് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്.

മധുരൈ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ എം.ആര്‍ വൈരമുത്തു രാജാ, മീനാക്ഷി സുന്ദരം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദമ്പതികള്‍ അവകാശപ്പെടുന്ന പ്രകാരം കൈമുട്ടില്‍ കറുത്ത അടയാളമില്ലെന്നും തോളെല്ലില്‍ കാക്കപ്പുള്ളിയില്ലെന്നും പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ ധനുഷ് അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും എന്ന ആരോപണത്തിലും കഴമ്പില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
dhanush-paternity-case-birthmark-medical-report-madurai-medical-college1
ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശന്‍- മീനാക്ഷി ദമ്പതിമാര്‍ 2016 നവംബര്‍ 25ന് മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.

ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ  ആവശ്യം.

dhanush-paternity-case-birthmark-medical-report-madurai-medical-college
ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും ഇവര്‍ പറഞ്ഞിരുന്നു.

പിന്നീട് ചെന്നൈയിലേക്ക് മാറി സിനിമയില്‍ സജീവമായതോടെ തങ്ങളെ ഉപേക്ഷിച്ചെന്നും ഇവര്‍ പറയുന്നു. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് വൃദ്ധദമ്പതികള്‍ പറയുന്നത്.

ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റുള്‍പ്പെടെയുള്ള രേഖകളും ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു. ഇതിനുശേഷമാണ് കോടതി ധനുഷിന്റെ ദേഹത്ത് പരിശോധന നടത്തണമെന്ന് ഉത്തരവിട്ടത്. കേസിന്റെ തുടര്‍വിചാരണ മാര്‍ച്ച് 27-ലേക്കു മാറ്റിയിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News