Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധനുഷ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന അനേഗൻറെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്‍റിക് ആക്ഷന്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദാണ്. ചിത്രത്തിൽ നാല് ഗെറ്റപ്പുകളിലാണ് ധനുഷ് പ്രത്യക്ഷപ്പെടുന്നത്. പഴയകാല നടന്‍ കാര്‍ത്തിക് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമ്രിയ ദെസ്തര്‍ ആണ് ചിത്രത്തിൽ ധനുഷിൻറെ നായികയായെത്തുന്നത്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് ഹാരിസ് ജയരാജാണ്.വിജയ് യെ ആണ് ഈ ചിത്രത്തില്‍ നായകനാവാന്‍ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് കാരണം അഭിനയിക്കാന്‍ വിജയ്ക്ക് സാധിച്ചില്ല.
–
Leave a Reply