Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെര്‍ത്ത്: പരിക്കിനെ തുടര്‍ന്ന് മീഡിയം പേസര്‍ മുഹമ്മദ് ഷമിയെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കി. പകരം നവംബര്‍ രണ്ടിന് ആരംഭിക്കുന്ന പരമ്പരയില്‍ മഹാരാഷ്ട്ര പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെടുത്തിട്ടുണ്ട്. മികച്ച ഫോമിലുള്ള ഷമിക്ക് പരിശീലനത്തിനിടെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. കഴിഞ്ഞ രണ്ടു കളികളില്‍ നിന്നായി ഷമി ആറു വിക്കറ്റ് നേടിയിട്ടുണ്ട്. കാല്‍ വിരലിന് പരിക്കേറ്റ ഷമിക്ക് ചുരുങ്ങിയത് 10 ദിവസത്തേക്കെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണ് 24 കാരനായ മുഹമ്മദ് ഷമി. 42 ഏകദിനത്തില്‍ നിന്നും 76 വിക്കറ്റുകള്‍ ഷമിയുടെ പേരിലുണ്ട്.
Leave a Reply