Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 11:42 am

Menu

Published on August 8, 2015 at 11:13 am

ലെഫ്റ്റനന്റ് കേണലായി ധോണി സൈനിക ക്യാമ്പില്‍

dhoni-undergoing-training-with-armys-elite-para-brigade

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ എം എസ് ധോണി സൈനിക പരിശീലനത്തിന് ക്യാമ്പിലെത്തി.ആഗ്രയിലെ എലൈറ്റ് പാര റെഡിമെന്റില്‍ രണ്ടാഴ്ചത്തെ പരിശീലനമാണ് ധോണി പൂര്‍ത്തിയാക്കുക.ലെഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ചതിനു ശേഷം ആദ്യമായാണ് ധോണി പരിശീലനത്തിനെത്തുന്നത്. പാരാജമ്പിംഗ് ഉള്‍പ്പെടെയുള്ള സാഹസിക പരിശീലനമാണ് ചെയ്യുന്നത്.പരിശീലനം പൂര്‍ത്തിയാക്കുമ്പോഴേക്കും അഞ്ച് തവണ പാരാജമ്പിങ് നടത്തേണ്ടി വരും. ക്രിക്കറ്റിന്റെ ഇടവേളയില്‍ സൈനികക്യാമ്പിലെ പരിശീലനത്തിന് താത്പര്യപ്പെട്ട് ധോനി അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്നാണ് അനുമതി ലഭിച്ചത്.2011ലാണ് ധോനിക്ക് ലെഫ്.കേണല്‍ പദവി സൈന്യം സമ്മാനിക്കുന്നത്. കായികരംഗത്ത് നല്‍കിയ സംഭാവനകളും സൈന്യത്തോടുള്ള താത്പര്യവും മുന്‍നിര്‍ത്തിയായിരുന്നു ഇത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News