Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് വളരെ സാധാരണയായി എല്ലാവരിലും കാണുന്ന ഒരു രോഗമാണ് ഡയബെറ്റിസ് അഥവാ പ്രമേഹം. ഒരുകാലത്ത് ‘സ്റ്റാറ്റസ് സിംബൽ’ ആയി കണ്ടിരുന്ന പ്രമേഹം ഇന്ന് സാധാരണക്കാരന്റെ രോഗമായി മാറിയിരിക്കുകയാണ്.ആഹാരത്തിലും ജീവിതചര്യയിലുമുണ്ടായിട്ടുള്ള മാറ്റമാണ് പ്രമേഹത്തിന് പ്രധാന കാരണം. ശരീരത്തില്‍ പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ കുറവോ പ്രവര്‍ത്തനമാന്ദ്യമോ കാരണം രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സങ്കീര്‍ണതകളെ പ്രമേഹമായി കണക്കാക്കാം. പ്രമേഹത്തെ പ്രൈമറി ഡയബറ്റിസ് എന്നും സെക്കന്ററി ഡയബറ്റിസ് എന്നും രണ്ടു തരത്തില്‍ പറയാറുണ്ട്. പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ പ്രമേഹം വരുന്ന അവസ്ഥയാണ് പ്രൈമറി ഡയബറ്റിസ്.എന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ അല്ലെങ്കില്‍ ചികിത്സാവേളയിലോ ഉണ്ടാകുന്നതാണ് സെക്കന്ററി ഡയബറ്റിസ്.ഇക്കൂട്ടത്തില്‍ പൊതുവെ കണ്ടുവരുന്നത് പ്രൈമറി ഡയബറ്റിസ് അഥവാ പ്രാഥമിക പ്രമേഹമാണ്. ഇതുതന്നെ രണ്ടുതരത്തിലുണ്ട്; ചികിത്സക്ക് നിര്‍ബന്ധമായും ഇന്‍സുലിന്‍ വേണ്ടിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തിവെപ്പില്ലാത്ത ടൈപ്പ് 2 പ്രമേഹവും.വളരെ വ്യക്തമായ രീതിയില്‍ നിയന്ത്രിക്കാവുന്ന രോഗമാണ് പ്രമേഹം. ആഹാരം, ജീവിതം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഈ രോഗം കൂടുതല്‍ ആളുകളിലേക്ക് വരാതെ നിയന്ത്രിക്കാന്‍ കഴിയും.
ടൈപ്പ് 1 ഡയബറ്റീസ്
30 വയസില്‍ താഴെയുള്ളവര്‍ക്കാണ് ടൈപ് 1 ഡയബറ്റീസ് സാധ്യത കൂടുതല്‍. ഇതൊരു രോഗപ്രതിരോധ ശേഷി അവസ്ഥയാണ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ നിര്‍മ്മാത ബീറ്റാ സെല്ലുകളെ പ്രതിരോധ സംവിധാനം ഇല്ലായ്മ ചെയ്യുന്നു. ഇതോടെ സെല്ലുകളില്‍ ഗ്ലാക്കോസ് എത്താതെ ഇവ രക്തത്തില്‍ കുമിഞ്ഞുകൂടുന്നു.
ടൈപ് 2 ഡയബറ്റീസ്
പ്രമേഹത്തിന്റെ പ്രധാന അവസ്ഥ. 40 വയസിന് മുകളിലുള്ളവര്‍ക്കാണ് പിടിപെടാന്‍ കൂടുതല്‍ സാധ്യത. ഈ അവസ്ഥയില്‍ പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതെ ഇരിക്കുകയോ കോശങ്ങള്‍ ഇന്‍സുലിനെ പ്രതിരോധിക്കുകയോ ചെയ്യുന്ന അവസ്ഥ. ഇത് സെല്ലുകളില്‍ ഗ്ലൂക്കോസിന്റെ പ്രവേശനം അസാധ്യമാക്കുന്നു.
ഇന്‍സുലിനെ സ്വീകരിക്കാനുള്ള കോശങ്ങളുടെ ക്ഷമതയെ അമിതമായ ഫാറ്റ് വിലക്കുന്നതും ഇതിന് കാരണമാകാം. അമിത വണ്ണം ഡയബറ്റീസിന് കാരണമാകുമെന്നതിന് പിന്നില്‍ ഇതാണ് ഒരു പരിധിവരെ കാരണം
പ്രമേഹ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും വേഗം പരിഹാരം കാണുകയും നിയന്ത്രിക്കുകയുമാണ് ചെയ്യേണ്ടത്. ശരീരം പ്രകടമാക്കുന്ന സൂചനകള്‍ തിരിച്ചറിയുക എന്നതാണ് ആദ്യ കടമ്പ. പിന്നാലെ ചികില്‍സയോ നിയന്ത്രണങ്ങളോ ശരീരത്തിന് നല്‍കുക.
പ്രമേഹ ലക്ഷണങ്ങള്‍ ഇവയാണ്…
മൂത്ര ശങ്ക
അടിക്കടിയുള്ള മൂത്രശങ്കയും രാത്രിയില്‍ പല തവണ എഴുന്നേറ്റ് മൂത്രം ഒഴിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ. കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് സ്വീകരിക്കാന്‍ കഴിയാത്തതോടെ വൃക്കകളുടെ രപണി ഇരട്ടിയാകും. ഗ്ലൂക്കോസിനെ കഴിയും വേഗം പുറന്തള്ളാന്‍ ശ്രമിക്കുന്നതാണ് മൂത്രശങ്കയ്ക്ക് ഇടയാക്കുന്നത്. സാധാരണക്കാരില്‍ നിന്നും അപേക്ഷിച്ച് 5 ലിറ്ററോളം യൂറിന്‍ പ്രനേഹ രോഗികള്‍ പുറന്തള്ളുമെന്നാണ് കണക്ക്. ഒടുവില്‍ ഇത് വൃക്കകളെ തകരാറിലാക്കും.

കാഴ്ചക്ക് മങ്ങല്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നത് കണ്ണിന് മങ്ങലുണ്ടാക്കും. ഇത് ലെന്‍സിന്റെ ആകൃതിയില്‍ മാറ്റം വരുത്തുകയും കണ്ണിന്റെ ഫോക്കസ് ചെയ്യാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യും.

സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചിലും തടിപ്പും
യൂറിനിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നിരക്ക് സ്വകാര്യ ഭാഗങ്ങളില്‍ ചൊറിച്ചിലിനും തടിപ്പിനും ഇടയാക്കി അസ്വസ്ഥത സൃഷ്ടിക്കും

അമിത ദാഹം
വെള്ളം ധാരാളം നഷ്ടപ്പെടുന്നതിനാല്‍ അമിതമായി ദാഹം തോന്നും

ക്ഷീണവും തലകറക്കവും
ഗ്ലൂക്കോസ് സ്വാംശീകരിക്കാന്‍ കോശങ്ങള്‍ക്ക് കഴിയാതെ വരുന്നതോടെ ഊര്‍ജ്ജം നിര്‍മ്മിക്കാന്‍ കഴിയില്ല. ഇത് ക്ഷീണത്തിന് കാരണമാകും

പെട്ടെന്ന് ഭാരം കുറയും
ഗ്ലൂക്കോസിനെ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കാനാകാതെ വരുന്നതോടെ സൂക്ഷിച്ചു വെച്ചിരിക്കുന്ന കൊഴുപ്പ് ശരീരം മസിലുകളില്‍ നിന്നും മറ്റും ഉപയോഗിച്ച് തുടങ്ങും.

മുറിവ് ഉണങ്ങാന്‍ കാലതാമസം
ഒരു ചെറിയ മുറിവ് ഉണങ്ങാന്‍ കാലതാമസം നേരിടുന്നതും പ്രമേഹ ലക്ഷണമാണ്
ഈ ലക്ഷണങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികില്‍സ തേടാന്‍ ശ്രമിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താം.
Leave a Reply