Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:05 am

Menu

Published on November 8, 2013 at 11:31 am

ഡീസലിന് മാസംതോറും ഒരു രൂപ കൂട്ടാന്‍ ശിപാര്‍ശ;പാചകവാതകവിലയും കൂട്ടും

diesel-price-rise-may-double-to-rs-1-per-month

ന്യൂഡല്‍ഹി:ഡീസലിനും പാചക വാതകത്തിനും വീണ്ടും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു.ഡീസല്‍ ലിറ്ററിനു പ്രതിമാസം ഒരുരൂപയും ഇതോടൊപ്പം സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറിന് മാസം തോറും അഞ്ച് അല്ളെങ്കില്‍ 10 രൂപ വീതം വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ജനുവരി മുതല്‍ ഡീസലിന് മാസം തോറും 50 പൈസ വീതം വര്‍ധിപ്പിക്കുന്നുണ്ട്. ഡീസലിന് ലിറ്ററിന് അഞ്ചു രൂപയും പാചകവാതക സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണക്ക് ലിറ്ററിന് നാലു രൂപയും കൂട്ടണമെന്ന് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മുന്‍ ആസൂത്രണ കമീഷന്‍ അംഗം കിരിത് പരീഖിന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും പിന്നാലെ പൊതുതെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഒറ്റയടിക്ക് കൂട്ടുന്നതിന് സര്‍ക്കാര്‍ അനുകൂലമല്ല.പകരം പടിപടിയായി നേരിയ വര്‍ധന വരുത്താനാണ് തീരുമാനം. പരീഖ് കമ്മിറ്റി ശിപാര്‍ശ പ്രകാരം കുത്തനെയുള്ള വര്‍ധന ഉണ്ടാവില്ളെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. ഡീസല്‍ വില്‍പനയിലെ നഷ്ടം നികത്തുന്നതുവരെ മാസം 50 പൈസ വര്‍ധിപ്പിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. അതുവഴി നഷ്ടം ഒരളവുവരെ നികത്തിയെങ്കിലും രൂപയുടെ മൂല്യത്തില്‍ ഈയിടെയുണ്ടായ വന്‍ തകര്‍ച്ച സ്ഥിതി പഴയ നിലയിലാക്കി. നിലവില്‍ ഡീസല്‍ ലിറ്ററിന് 11 രൂപയും പാചകവാതകം സിലിണ്ടറിന് 555 രൂപയും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്.
ഇത്രയും തുക സബ്സിഡിയായി നല്‍കാന്‍ ധനമന്ത്രാലയം തയാറുമല്ല.ഈ സാഹചര്യത്തിലാണ് ഡീസലിന്‍െറ പ്രതിമാസ വര്‍ധനയുടെ തോത് ഒരു രൂപയായി ഉയര്‍ത്താനും പാചകവാതകത്തിന് മാസം തോറും വര്‍ധന ഏര്‍പ്പെടുത്താനും പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News