Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട് ഒരു മാസം കഴിഞ്ഞു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു താരവിവാഹം.ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍കോട് ജില്ലയിലെ നീലേശ്വത്താണെങ്കിലും കാവ്യ മാധവന്‍ സെറ്റിലായിരിക്കുന്നത് കൊച്ചിയിലാണ്. വിവാഹശേഷം ദിലീപും കാവ്യയും കാവ്യ മാധവന്റെ നാടായ നീലേശ്വരത്ത് എത്തി.സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വാട്‌സ് ആപ്പിലുമാണ് ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.നീലേശ്വരത്ത് ഇരുവരും വാഹനത്തില്‍ നിന്നിറങ്ങുന്നതും ചുറ്റും കൂടിയ നാട്ടുകാരെ നോക്കി ചിരിക്കുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം.

വിവാഹശേഷം കാവ്യ മാധവനും ദിലീപും നീലേശ്വരത്ത് എത്തിയപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പരക്കുന്നത്.കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരമാണ് കാവ്യ മാധവന്റെ സ്വദേശം.കാവ്യയുടെ സംസാര ശൈലിയും അതിനാല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നീലേശ്വരം ജി.എല്‍.പി. സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലുമാണ് കാവ്യ മാധവന്‍ പഠിച്ചത്. ഒപ്പം ശ്യാമള ടീച്ചറുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു. കുറേ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കാസര്‍ഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.ബാലതാരമായാണ് കാവ്യ മാധവന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി.

നവംമ്പര്‍ 25നാണ് ഇരുവരും വിവാഹിതരായത്.കാവ്യ മാധവനിലൂടെ മലയാള സിനിമയ്ക്ക് ഒരു സൂപ്പര്‍ നായികയെ നല്‍കിയ നീലേശ്വരത്തിന് ഇപ്പോഴിതാ സൂപ്പര്‍ താരമായ ഒരു മരുമകനെ കിട്ടിയ സന്തോഷത്തിലാണ്.
Leave a Reply