Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ ഹിറ്റ് താര ജോഡികളായ ദിലീപും കാവ്യയും വീണ്ടും ഒന്നിക്കുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ ഒരുക്കുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മെയ് 11 ന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, സ്രിന്ദ, രവിവള്ളത്തോള്‍, പി. ശ്രീകുമാര്‍, സുധീര്‍ കരമന, കെ.എം ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ബി അജിത് കുമാര്‍ എഡിറ്റംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം.ജെ രാധാകൃഷ്‌ണനാണ്. ദിലീപിന്റെ ആദ്യ അടൂര്‍ ചിത്രമാണിത്. കാവ്യയുടെ രണ്ടാമത്തേയും. നേരത്തെ നാലു പെണ്ണുങ്ങള്‍ എന്ന അടൂര്‍ ചിത്രത്തില്‍ കാവ്യ മുഖ്യവേഷം ചെയ്തിരുന്നു. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അടൂര്‍ സിനിമ സംവിധാനം ചെയ്യുന്നത്. 2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ടാണും ആയിരുന്നു അടൂര്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത സിനിമ.
മലയാള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച താര ജോഡികളാണ് ദിലീപും കാവ്യയും. ഇടയ്ക്ക് ഇരുവരും തമ്മിലുള്ള ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. മഞ്ജു വാര്യരുടെ വിവാഹ മോചനവും കാവ്യയുമായി താരതമ്യപ്പെടുത്തി വാര്‍ത്തകള്‍ വന്നു. പിന്നീട് ഇരുവരും തമ്മില്‍ വിവാഹിതരാകുന്ന വാര്‍ത്ത വരികയും അവര്‍ തന്നെ നിഷേധിക്കുകയും ചെയ്തു. ഇതോടെ ഇരുവരും ഒന്നിച്ചഭിനയിക്കാതെയായി.വെള്ളരിപ്രാവിന്റെ ചങ്ങാതിയാണ് ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ച സിനിമ.