Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിലീപിന് സിനിമയിൽ ചില ശത്രുക്കള്‍ ഉണ്ടെന്ന് പലപ്പോഴും ഗോസിപ്പുകോളങ്ങളിലെ ചര്‍ച്ചയായിരുന്നു.എന്നാൽ ഇപ്പോള്‍ കേള്‍ക്കുന്നത് ദിലീപിന്റെ മറ്റൊരു ശത്രുവിനെ കുറിച്ചാണ്. മറ്റാരുമല്ല, കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനും ദിലീപും കടുത്ത ശത്രുക്കളാണെന്നും പരസ്പരം കണ്ടാല്‍ പോലും മിണ്ടാറില്ലെന്നാണ് പുതിയ വാർത്ത. ദോസ്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.ഈ സമയത്ത് തന്നെ ഇവര്‍ക്കിടയില്‍ പിണക്കമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ദോസ്തിലുണ്ടായ പിണക്കം മഞ്ജുവാര്യരുടെ മടങ്ങിവരവില്‍ ഒരുമിച്ചഭിനയിച്ചതോടെ കൂടിയെന്നാണ് റിപ്പോര്‍ട്ട് .
2001ലാണ് ദോസ്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചത്.ദിലീപും കുഞ്ചാക്കോയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.തുടര്‍ന്ന് 2002 ല്‍ റിലീസ് ചെയ്ത ഷാഫിയുടെ കല്യാണരാമന്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഷാഫി ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ചിത്രത്തിന് ശേഷം പിന്നേയും ഇരുവരും തമ്മില്‍ കാര്യമായ സംസാരമുണ്ടായിരുന്നില്ല.2012 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല എന്ന ചിത്രത്തിന് വേണ്ടിയാണ് പിന്നെ ചാക്കോച്ചനും ദിലീപും ഒന്നിച്ചത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ തനിക്ക് ബ്രേക്ക് നല്‍കിയ ലാല്‍ ജോസ് നിര്‍ബദ്ധിച്ചതുകൊണ്ടാണ് ചാക്കോച്ചന്‍ ആ വേഷം ചെയ്തതെന്ന് പറയുന്നുണ്ട് .
ദിലീപിനേയും കുഞ്ചാക്കോയേയും ഒരുമിച്ചൊരു ചിത്രം ചെയ്യാന്‍ പല പ്രമുഖരും ശ്രമിച്ചെങ്കിലും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പ്രശ്‌നം ഇരട്ടിയായതിന് കാരണം മഞ്ജുവാര്യരാണെന്നും പാപ്പരാസികള്‍ വ്യക്തമാക്കുന്നു.ഹൗ ഓള്‍ഡ് ആര്‍യുവില്‍ നായകനായി കുഞ്ചാക്കോ എത്തിയത് ദിലീപിനെ കൂടുതല്‍ ദേഷ്യത്തിലാക്കിയത്രെ.ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ദിലീപ് ഡേറ്റ് നല്‍കില്ല എന്നതും പാപ്പരാസികള്‍ കൂട്ടിവായിക്കുന്നു.മഞ്ജു വാര്യര്‍ക്കൊപ്പം താന്‍ അഭിനയിക്കില്ല എന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതും വാര്‍ത്തയായിരുന്നു. ദിലീപുമായി തനിക്കത്രയേറെ ആത്മബന്ധമുണ്ടെന്നാണ് അതിന് കാരണമായി മമ്മൂട്ടി പറഞ്ഞത്.
Leave a Reply