Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയ നടി ഭാവന നല്ല നടിയാണ്. ഭാവന കുറെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.പക്ഷേ ഭാവന എന്ന നടിയുടെ പേരില്‍ ഓര്‍മ്മിക്കാന്‍ ഒരു സിനിമ പോലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇതുവരെ ലഭിച്ച കഥാപാത്രങ്ങൾ അഭിനയപ്രാധാന്യമേറിയതല്ലായിരുന്നു എന്നതാണ് വാസ്ഥവം.പക്ഷേ എക്കാലവും ഓര്‍ക്കാന്‍ ഒരു സിനിമയും കഥാപാത്രവും ഭാവനയ്ക്കു ലഭിച്ചിരിക്കുന്നു.ഹരിഹരന്‍-എം.ടി. ടീമിന്റെ ഏഴാമത്തെ വരവ്. അതിലെ നായികാ കഥാപാത്രം ഭാവനയുടെ അഭിനയജീവിതത്തിനു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്.അതുകൊണ്ട് ഭാവന ഇപ്പോൾ സന്തോഷവതിയാണ്.
അതേ സമയം ഭാവനക്ക് നടന്‍ ദിലീപുമായുള്ള സൗഹൃദം നഷ്ടപ്പെട്ടു. എന്താണതിനു കാരണമെന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ചെറിയൊരു തെറ്റിദ്ധാരണ. ഇതുമൂലം ദിലീപിന്റെ ചില ചിത്രങ്ങള്‍ ഭാവനയ്ക്കു നഷ്ടപ്പെട്ടു. എങ്കിലും മഞ്ജുവാര്യരുമായുള്ള സൗഹൃദത്തിന് കുഴപ്പം സംഭവിച്ചിട്ടില്ല. മഞ്ജുവിന്റെ ഗ്രൂപ്പിലാണ് ഭാവന എന്നതുതന്നെയാണ് ഇപ്പോഴത്തെ മൈനസ് പോയിന്റ്.
Leave a Reply