Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യർ സൂര്യയുടെ നായികയായി തമിഴിലേക്ക് പോകുന്നു എന്നതായിരുന്നു ഇതുവരെയും കേട്ട വാർത്ത. എന്നാലിപ്പോൾ മഞ്ജുവിന് വച്ചത് ദിലീപിന് കൊണ്ടു എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മഞ്ജുവല്ല , ദിലീപാണ് തമിഴ് സിനിമാ രംഗത്ത് ചുവടുവയ്ക്കാൻ പോകുന്നത്. കെ.എസ് മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥയൊരുക്കുന്നതും മണികണ്‌ഠന്‍ തന്നെയാണ്. ദിലീപിന്റെ മലയാളം സിനിമകളെല്ലാം തമിഴ് ചാനലുകളില്‍ മൊഴിമാറ്റിയെത്താറുണ്ട്. ഇതിനെല്ലാം തമിഴ് നാട്ടില്‍ നല്ല സ്വീകരണമാണ് ലഭിക്കുന്നത്. അതിനാൽ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രവും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. മലയാളത്തില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മുമ്പ് പലതവണ തമിഴകത്തുനിന്നും നിരവധി വേഷങ്ങള്‍ ദിലീപിനെ തേടി എത്തിയിരുന്നെങ്കിലും തമിഴ് പരീക്ഷിക്കാന്‍ ദിലീപ് തയ്യാറായിരുന്നില്ല. 2002ൽ പുറത്തിറങ്ങിയ വിജയകാന്ത് നായകനായ ‘രാജ്യം’ എന്ന സിനിമയില്‍ ഉപനായകന്റെ വേഷത്തില്‍ ദിലീപെത്തിയിരുന്നു. ഇതാണ് താരത്തിൻറെ ഏക തമിഴ് ചിത്രം. ഇപ്പോൾ ബാബാ സത്യസായി എന്ന ചിത്രത്തിലൂടെ തെലുങ്കിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ്. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
Leave a Reply