Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും തുടരും. ഇന്നലെ തുടങ്ങിയ വാദത്തിൽ ദിലീപിന്റെ വക്കീലിന്റെ ഭാഗം കഴിഞ്ഞെങ്കിലും സർക്കാർ വാദത്തിനായി ഹർജി ഇന്നത്തേക്ക് കൂടി മാറ്റുകയായിരുന്നു.
ചില ആളുകളുടെ ആസൂത്രിതമായ നീക്കമാണ് എനിക്കെതിരെയുള്ള കേസ് എന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ദിലീപിന്റെ വാദം. രാവിലെ മുതൽ വൈകിട്ട് മൂന്ന് വരെ നടന്ന ശേഷമാണ് വാദം ബുധനാഴ്ചത്തേക്ക് മാറ്റിയത്.
എന്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പോലും അറിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.ശ്രീകുമാരൻ മേനോനെ കുറിച്ച് സംസാരിക്കാനാണ് തന്നെ വിളിച്ചു വരുത്തിയത്. നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട പോലീസുകാരിൽ ചിലർ കഥയും തിരക്കഥയും രചിച്ച ഒരു കള്ളക്കഥ മാത്രമാണ് തനിക്കെതിരെയുള്ള വാദങ്ങളും തെളിവുകളും. ഒപ്പം ജനങ്ങളുടെ വികാരത്തെയും രോഷത്തെയും തനിക്കെതിരെ തിരിച്ചു വിടുകയും ചെയ്തു.
ഒരു കള്ളന്റെ കുമ്പസാരത്തിന്റെ പേരിലെന്ന പോലെ പോലീസ് തന്നെ കുരിശിലേറ്റുന്ന അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്. 28 കേസുകളിൽ പ്രതിയായ പൾസർ സുനിയെ പോലുള്ള ഒരാളുടെ കള്ളക്കഥകൾക്കു പോലീസ് കാതോർക്കുകയാണ്. സുനി ജയിലിൽ നിന്നും എഴുതി എന്ന് പറയുന്ന കത്ത് തിരക്കഥയുടെ മറ്റൊരു ഭാഗം മാത്രം.
ഏപ്രിൽ 18നു അപ്പുണ്ണിയെ സുനി ഫോണിൽ വിളിച്ചപ്പോൾ ചോദിച്ച തുകയാണ് 2 കോടി. ഹർജിയിൽ തുക പരാമർശിക്കാൻ കാരണം അതാണ്. എന്നാൽ ഒന്നരക്കോടി എന്ന കണക്ക് പോലീസ് ഉണ്ടാക്കിയതാണ്. ഒന്നരകോടി നൽകാമെന്ന് ദിലീപ് സുനിയോട് പറഞ്ഞെന്നു ആണ് സുനി പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശ്രമം തനിക്ക് നടത്താമായിരുന്നെങ്കിൽ കേസ് പണം കൊടുത്ത ഒത്തുതീർപ്പാക്കാമായിരുന്നു.
കേസിലെ പല സാക്ഷികളും നടിയുമായി അടുത്ത ബന്ധമുള്ളവരാണ്. രമ്യ നമ്പീശൻ വരെ. അക്രമത്തിനു പിന്നിൽ കൊട്ടേഷൻ ആണെന്നുള്ള നടിയുടെ പരാതിയും പിന്നീട് ആരും പറഞ്ഞു കേട്ടില്ല. ഒപ്പം മാധ്യമങ്ങളും തനിക്കെതിരെ കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നു. പലരും അവരുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി പലതും എഴുതിക്കിച്ചേർക്കുകയും പലതും വിളിച്ചുപറയുകയും ചെയ്യുന്നു.
ശത്രുക്കളായ ലിബർട്ടി ബഷീർ, പരസ്യസംവിധായകൻ ശ്രീകുമാർ എന്നിവർ ആയിരിക്കാം ഈ ഗൂഢാലോചനക്ക് പിന്നിൽ.അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ കേസില് ഒരു വിഷയത്തിൽ പോലും അടുപ്പിക്കാതെ കേസിന്റെ മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി. സന്ധ്യ എല്ലാത്തിലും മുൻകൈ എടുക്കുന്നു.
മൊബൈൽ കണ്ടെടുക്കാനെന്നുള്ള വാദത്തിന്റെ പേരിൽ ഇനിയും ദിലീപിനെ ജയിൽ തന്നെ പാർപ്പിക്കാൻ ശ്രമിക്കുന്നത് ന്യായികരിക്കാൻ പറ്റില്ല. സ്വന്തമായി കാരവാൻ ഉള്ളപ്പോൾ എന്തിനു പുറത്തു നിന്നും നാല് പേർ കാണെ ഗൂഢാലോചന നടത്തണം എന്നും അഭിഭാഷകൻ ചോദിക്കുന്നു.
Leave a Reply