Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളില്‍ ഒന്നാണ് ദിലീപും കാവ്യ മാധവനും . ഇപ്പോഴിതാ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവര്‍ ഒന്നിയ്ക്കുകയാണ്. അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പിന്നെയും’ എന്ന ചിത്രത്തിലാണ് കാവ്യയും ദിലീപും ഇനി ഒന്നിച്ച് അഭിനയിക്കുന്നത്.തുടര്‍ച്ചയായി നിരവധി ഹിറ്റുകളുണ്ടാക്കിയ കാവ്യയും ദിലീപും വീണ്ടും ഒന്നിയ്ക്കാന്‍ എന്തിനാണ് അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തത് എന്ന ചോദ്യത്തിന് ഉത്തരം ദിലീപ് പറയന്നു.
പ്രത്യേകിച്ച് അങ്ങനെ ഒരു കാര്യമില്ല. മികച്ചൊരു തിരക്കഥ കിട്ടാത്തതായിരുന്നു വിഷയം. നല്ലൊരു തിരക്കഥ കിട്ടിയാല്‍ എപ്പോഴും ഒന്നിച്ചഭിനയിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു ദിലീപ് പറഞ്ഞു. 2008 ല്‍ പുറത്തിറങ്ങിയ ‘ഒരു പെണ്ണും രണ്ടാണു’മാണ് അടൂരിന്റെ ഒടുവിലത്തെ ചിത്രം. ദിലീപ് ആദ്യമായിട്ടാണ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അതേ സമയം കാവ്യ നേരത്തെ ‘നാല് പെണ്ണുങ്ങള്‍’ എന്ന ചിത്രത്തില്‍ അടൂരിനൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്.
നല്ല അവസരം വന്നാല്‍ ഇനിയും ദിലീപേട്ടനൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് താത്പര്യകുറവില്ല എന്ന് കാവ്യ മാധവന്‍ പലതവണ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 11ന് തിരുവനന്തപുരത്ത് ആരംഭിയ്ക്കും. കാവ്യയക്കും ദിലീപിനും പുറമെ, നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എംകെ ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
എംജെ രാധാകൃഷ്ണനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. എഡിറ്റിങ് ബി അജിത്ത് കുമാറും, കുക്കു പരമേശ്വരന്‍ പ്രൊഡക്ഷന്‍ ഡിസൈനിങും നിര്‍വ്വഹിയ്ക്കുന്നു. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
Leave a Reply