Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on November 5, 2013 at 12:17 pm

മഞ്ജുവിന്റെ തിരിച്ചുവരവിൻറെ പേരിൽ മോഹന്‍ലാലും ദിലീപും തമ്മില്‍ ഉടക്കി

dileep-is-not-in-good-terms-with-mohanlal

ദിലീപും മോഹന്‍ലാലുമായി അത്ര രസത്തിലല്ലെന്നാണ്‌ മോളിവുഡ്‌ വൃത്തങ്ങള്‍ പറയുന്നത്‌.അതിനു കാരണം മഞ്‌ജുവാര്യര്‍ തന്നെയാണന്നാണ് പൊതുവെയുളള വിലയിരുത്തല്‍.മോഹന്‍ലാലിന്റെ നായികയായിട്ടാണ്‌ മഞ്‌ജുവിന്റെ തിരിച്ചുവരവ്‌ എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷമാണ് താരങ്ങള്‍ തമ്മില്‍ അകന്നത്‌.മഞ്ജു വാര്യര്‍ സിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ തീരുമാനിച്ചശേഷം ആദ്യം കരാറിലൊപ്പുവച്ച ചിത്രം മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത്ത് ചിത്രമാണെന്നകാര്യം നേരത്തേ തന്നെ പുറത്തുവന്നതാണ്. പിന്നീട് ഏവരും ആകാംഷയോടെ കാത്തിരുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളില്‍ ഏതിലെങ്കിലും മഞ്ജു നായികയാകുമോയെന്ന് അറിയാനായിരുന്നു. പക്ഷേ അധികം വൈകാതെയെത്തിയ റിപ്പോര്‍ട്ടുകള്‍ ഏവരെയും നിരാശപ്പെടുത്തി. മഞ്ജുവിനെ തന്റെ ഒരു ചിത്രത്തിലും നായികയാക്കരുതെന്നാണ് മമ്മൂട്ടി സംവിധായകര്‍ക്കം നിര്‍മ്മാതാക്കള്‍ക്കും നിര്‍ദ്ദേശം നല്‍കിയതെന്നാണ് കേട്ടത്. ദിലീപിന്റെ സമ്മതത്തോടുകൂടിയല്ല മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുന്നതെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിയും ദിലീപുമായി മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനാണ് മഞ്ജുവിനെ തന്റെ നായികയാക്കാന്‍ മമ്മൂട്ടി തയ്യാറാകാത്തതെന്നാണ് സൂചന.എന്നാല്‍ മോഹന്‍ലാല്‍ ഇതിന്‌ നേര്‍ വിപരീതമായ നിലപാടാണ്‌ എടുത്തത്‌? അങ്ങനെയേ ആര്‍ക്കും തോന്നൂ.ലാല്‍ ചിത്രത്തിനായി മഞ്ജു കരാറില്‍ ഒപ്പുവച്ചതോടെ ലാല്‍-ദിലീപ് ബന്ധം വഷളായിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. രഞ്ജിത്ത് ചിത്രത്തിന് വേണ്ടി മഞ്ജു കരാറായതോടെ സൂപ്പര്‍ നായകനും ജനപ്രിയനായകനും തമ്മില്‍ കണ്ടാല്‍ മിണ്ടാറില്ലത്ര. ടെലഫോണില്‍പ്പോലും ബന്ധപ്പെടാന്‍ ഇരുവരും ഇപ്പോള്‍ തയാറല്ലെന്നും പറയപ്പെടുന്നു.
പരസ്യത്തിലൂടെയാണ് മഞ്ജു വീണ്ടും മൂവി ക്യാമറിയ്ക്ക് മുന്നിലെത്തിയത്.ഇതും ദിലീപിന്റെ സമ്മതത്തോടുകൂടിയായിരുന്നില്ലെന്നാണ് നമ്മള്‍ കേട്ടത്. മഞ്ജു കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ വരുമെന്ന് ഉറപ്പായതോടെ അവരുടെ ബ്രാന്റ് അംബസഡര്‍ പദവിയില്‍ നിന്നും ദിലീപ് പിന്‍മാറിയെന്നും തന്റെ പരസ്യങ്ങള്‍ ഇനി പ്രദര്‍ശിപ്പിക്കരുതെന്ന് ജ്വല്ലറി അധികൃതരോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്തിടെ മഞ്ജുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്ന നിലപാടാണ് ദിലീപ് സ്വീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News