Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:27 am

Menu

Published on September 8, 2017 at 12:57 pm

ജയിലിൽ വെച്ച് കണ്ടപ്പോൾ ദിലീപിന്റെ ആ ചോദ്യത്തിന് മുമ്പിൽ കണ്ണീരടക്കാൻ കഴിയാതെ ജയറാം

dileep-jayaram-aluva-sub-jail-meet

കൊച്ചി: യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ജയറാം എത്തിയത് ഉത്രാടനാളിലായിരുന്നല്ലോ. ദിലീപിന് ഓണക്കോടിയും കൊണ്ടായിരുന്നു താരം എത്തിയതും. വെറും ഒരു കൂടിക്കാഴ്ച മാത്രമാണെന്നാണ് ജയറാം പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ അന്ന് സംസാരിച്ച കാര്യങ്ങൾ എന്തോക്കെയെന്നു പുറത്തു വന്നിരിക്കുന്നു.

ദിലീപിനെയും ജയറാമിനെയും സംബന്ധിച്ചെടുത്തോളം ഓണത്തിനുള്ള ഈ കൂടിക്കാഴ്ച പുതുമയുള്ള ഒന്നല്ല. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി രണ്ടുപേരും ഓണത്തിന് ഒരുമിക്കാറുണ്ട്. ഓണനാളിലെ ഏതെങ്കിലും ഒരു ദിവസം ഈ കൂടിക്കാഴ്ച പതിവുമാണ്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായി ആലുവാ സബ് ജയിലിൽ കഴിയേണ്ടി വന്നതിനാൽ ഇത്തവണ ദിലീപിനെ കാണാനായി ജയറാമിന് ജയിൽ വരേണ്ടിവന്നു. അങ്ങനെ ദിലീപിന് നൽകാനുള്ള ഓണസമ്മാനവുമായി വന്ന ജയറാമിന് കൂടിക്കാഴ്ച നടത്താൻ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ സൗകര്യമൊരുക്കുകയായിരുന്നു.

താൻ നിരപരാധിയാണെന്ന് പറഞ്ഞ ദിലീപിനെ എല്ലാം ശരിയാകുമെന്ന് പറഞ്ഞു തോളിൽ തട്ടി ആശ്വസിപ്പിക്കുകയായിരുന്നു ജയറാം ചെയ്തത്. അപ്പോഴാണ് ജയറാമിനോട് ദിലീപ് ആ ചോദ്യം ചോദിച്ചത്. ‘ജയറാമേട്ടാ നമുക്കൊരുമിച്ചൊരു സിനിമ ചെയ്യണ്ടേ? എന്ന്. നിറകണ്ണുകളോടെ താമാശ രൂപത്തിൽ ദിലീപ് അത് ചോദിച്ചപ്പോൾ ജയറാമിന്റെ കണ്ണ് നിറയുകയായിരുന്നു.

ഈ കഷ്ടകാലമൊക്കെ കഴിയട്ടെ, തീർച്ചയായും നമുക്ക് ഒരുമിച്ച് അഭിനയിക്കാം എന്ന് ജയറാം അതിനു മറുപടി കൊടുക്കുകയും ചെയ്തത്രേ.

Loading...

Leave a Reply

Your email address will not be published.

More News