Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 7:11 pm

Menu

Published on August 5, 2016 at 8:48 am

ദിലീപും കാവ്യയും പിന്നെയും പ്രണയത്തിൽ…..

dileep-kavya-madhavan-again-in-adoor-gopalakrishnan-new-film

നീണ്ട ഇടവേളയ്ക്കു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്ന അടൂർ ചിത്രം ഈ മാസം 18ന് തീയറ്ററുകളിലെത്തും.അഞ്ചു വർഷത്തിനു ശേഷം ദിലീപും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതകൂടിയുള്ളതാണീ ചിത്രം. പുരുഷോത്തമന്‍ എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ ഭാര്യ ദേവിയായി കാവ്യ എത്തുന്നു.2008ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അടൂരിനൊപ്പമുള്ള കാവ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ കാവ്യ ഒരു പ്രധാന വേഷം ചെയ്തിരുന്നു.
ദിലീപ് ആദ്യമായാണ് അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്‍, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കുടുംബജീവിതവും പ്രണയവും പ്രമേയമാകുന്ന ചിത്രത്തിനായി ചലച്ചിത്ര പ്രേമികൾ കാത്തിരിക്കുകയാണ്.

Loading...

Comments are closed.

More News