Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താര ജോഡികളാണ് വിവാഹിതരായ ദിലീപും കാവ്യയും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മിഴിരണ്ടിലും, മീശ മാധവന്‍, സദാന്ദന്റെ സമയം, വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
ജയറാമും പാര്‍വതിയുമാണ് ഇതുവരെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഒന്നിച്ച താര ദമ്പതിമാര്‍. ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, അപരന്‍, പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിലാണ് ജയറാമും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ചത്.
എന്നാല്‍ ജയറാം-പാര്‍വതി താരദമ്പതിമാരുടെ റെക്കോര്‍ഡാണ് ദിലീപും കാവ്യ മാധവനും പിന്നിലാക്കിയത്.

നവംബര്‍ 25ന് എറണാകുളത്ത് വച്ചായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ലളിതമായി വിവാഹ ചടങ്ങുകള്‍ നടത്തി. സിനിമയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍. കാവ്യയുടെ ആദ്യ നായകന്‍ കൂടിയായിരുന്നു ദിലീപ്. ഇരുവരും ഒന്നിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ മികച്ച വിജയം നേടി.ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശ മാധവന്‍, സദാനന്ദന്റെ സമയം, തെങ്കാശി പട്ടണം, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങി 20ഓളം ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് പിന്നെയും. അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.
Leave a Reply