Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ഒരിടവേളയ്ക്ക് ശേഷം ദിലീപും കാവ്യയുമായുള്ള വിവാഹം വീണ്ടും വാർത്തകളിൽ നിറയുകയാണ്.ദിലീപിനെയും കാവ്യമാധവനെയും ചേര്‍ത്ത് പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളില്‍ അസ്വസ്ഥതരാണ് മകള്‍ മീനാക്ഷിയും ആദ്യഭാര്യ മഞ്ജുവാര്യരുമെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ദീലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നാല്‍ തന്റെ മകള്‍ ഒറ്റപ്പെട്ട് പോകുമോ എന്ന ഭയവും മഞ്ജുവിനുണ്ട്. ദിലീപ് മറ്റൊരു വിവാഹം കഴിക്കുന്നതിനോട് മകള്‍ മീനാക്ഷിക്ക് താല്‍പര്യമില്ല. മറ്റൊരു വിവാഹം കഴിച്ചാല്‍ താന്‍ അമ്മ മഞ്ജുവാര്യര്‍ക്കൊപ്പം പോകുമെന്ന് മകള്‍ ദിലീപിനോട് പറഞ്ഞതായാണ് സിനിമാക്കാര്‍ക്കിടയിലെ സംസാരം.
അതുകൊണ്ട് തന്നെ ദിലീപ് കാവ്യയുമായിട്ടുള്ള വിവാഹത്തിന് മുതിരാന്‍ സാധ്യതയില്ല. മീനാക്ഷിയെ പിണക്കാന്‍ ദിലീപിന് കഴിയില്ല. അച്ഛനോടൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ വന്നവളാണ് മീനൂട്ടി. കാവ്യാമാധവനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം തകരാന്‍ കാരണമെന്ന് സംസാരമുണ്ടായിരുന്നു. ദീലീപുമായുള്ള ബന്ധമാണ് കാവ്യയെയും വിവാഹമോചനത്തിലെത്തിച്ചതെന്നും അന്ന് പാപ്പരാസികള്‍ പറഞ്ഞ് പരത്തിയിരുന്നു.എന്നാല്‍ അന്ന് ദിലീപും മഞ്ജുവും ഇതേകുറിച്ച് മിണ്ടിയില്ല. എന്നാല്‍ ദിലീപ് കാവ്യയെ വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന വാര്‍ത്തയില്‍ മഞ്ജു അസ്വസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.കാവ്യയുമായി ചേര്‍ത്തുള്ള ഗോസിപ്പുകളൊന്നുമല്ല തന്റെ കുടുംബജീവിതം തകര്‍ത്തതെന്നും അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.അതിനെക്കുറിച്ച് സംസാരിക്കാന്‍ പലതും പറയേണ്ടി വരും. പക്ഷേ ഈ കാര്യത്തില്‍ കാവ്യ ബലിയാടായി എന്ന സങ്കടം മാത്രമേ തനിക്കുള്ളൂവെന്നും ദിലീപ് പറയുന്നു.
Leave a Reply