Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം കഴിഞ്ഞ് ഏതാനും മാസം തികയും മുൻപേ താരദമ്പതികളായ ദിലീപും കാവ്യയും അമേരിക്കയിലേക്ക്. ഹണിമൂണ്‍ ആഘോഷിക്കാനുമല്ല. ദിലീപ് തന്റെ പേരില്‍ നടത്തുന്ന ഷോയ്ക്ക് വേണ്ടിയാണ് ഇരുവരും പറക്കുന്നത്. മകള്‍ മീനാക്ഷിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് യാത്ര. ദിലീപ് ഷോ 2017 എന്ന് പേരിട്ടിരിക്കുന്ന ഷോ നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്. ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയില്‍ ഇടയ്ക്കിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ താരങ്ങള്‍ക്ക് വലിയ തിരക്കില്ലാത്തതിനാലാണ് റിഹേഴ്‌സല്‍ നടത്താനാകുന്നത്.
വരുന്ന ഏപ്രില്‍ 28 മുതല്‍ മേയ് 28 വരെ ഒരു മാസമാണ് പരിപാടി. അമേരിക്കയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അരങ്ങേറും. ഏപ്രിലില്‍ മീനാക്ഷിക്ക് വേനലവധിയാണ്. അത് കൂടി കണക്കിലെടുത്താണ് പരിപാടി തയ്യാറാക്കിയത്.
നടി നമിതാപ്രമോദ്, റിമിടോമി, ധര്‍മജന്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും മറ്റ് താരങ്ങളും പരിപാടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ മലയാളിയും ദിലീപിന്റെ സുഹൃത്തുമായ വ്യവസായിയാണ് പരിപാടിയുടെ സംഘാടകന്‍. നാദിര്‍ഷ ഇടയ്ക്കിടെ വിദേശ പരിപാടികള്‍ നടത്താറുണ്ട്. ആ അനുഭവ പരിചയം വച്ചാണ് ദിലീപ് സുഹൃത്തായ നാദിര്‍ഷയെ സംവിധായകനാക്കിയത്.
Leave a Reply