Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ ദിലീപും നർത്തകിയും അഭിനേത്രിയുമായ മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന ഹർജി ഉടൻ ഫയൽ ചെയ്യും. ഇന്നലെ വൈകിട്ട് മഞ്ജു ജീവനാംശത്തിന് വേണ്ടി തൃശൂരിലെ കുംടുംബ കോടതിയിൽ ഹർജി ഫയൽ ചെയ്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനായി കോടതിയിൽ മഞ്ജുവിന്റെ വക്കീലെത്തിയെങ്കിലും സംയുക്ത വിവാഹമോചന ഹർജി തന്നെ ഫയൽ ചെയ്യാമെന്ന ധാരണയിൽ മടങ്ങുകയായിരുന്നു.
‘വിവാഹമോചന കഥകൾ പുതുമയുള്ളതല്ലെന്നും, ദീർഘകാലമായി കേട്ടുകൊണ്ടിരിക്കുന്നത് ആണെന്നുമായിരുന്നു’ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മഞ്ജു വാര്യരുടെ വീട്ടുകാരുടെ പ്രതികരണം.
സിനിമാഭിനയത്തെ കുറിച്ചും നൃത്തത്തെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മഞ്ജു വാര്യർ അടുത്തിടെ ഒരു പ്രമുഖ ചലച്ചിത്ര
മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെയായിരുന്നു പറഞ്ഞിരുന്നത്… ‘വേണം എന്ന് തോന്നിയാല്‍ അത് ചെയ്യും. അതാണെന്റെ സ്വഭാവം. സിനിമയുടെ കാര്യവും അങ്ങനെ തന്നെ. ഓരോ സമയത്തും എന്തു തോന്നുമെന്ന് വ്യക്തമായി പറയാനുമാകില്ല. നൃത്തത്തിലേക്ക് മടങ്ങും മുമ്പും മടിച്ചു നിന്നിരുന്നു. വേണമെന്ന് തോന്നി. ചെയ്തു. ഇഷ്ടമുള്ള ഒരു കാര്യം ചെയ്തതിന്റ്റെ സുഖവും ഇപ്പോള്‍ അനുഭവിക്കുന്നു. ജനങ്ങള്‍ അംഗീകരിച്ചതിലുള്ള ആഹ്ലാദവും.’
എം.ടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്ര ഭാഷ്യത്തിൽ അഭിനയിക്കുമെന്ന വിധത്തിൽ മഞ്ജു ചില അഭിമുഖങ്ങളിൽ പറഞ്ഞതും അടുത്തിടെ വെബ്സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിൽ സജീവമായതും സിനിമയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളായി കണക്കാക്കിയിരുന്നു. ഇത് കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചതായും അഭ്യൂഹമുണ്ടാക്കിയിരുന്നു. എന്നാൽ ഈ വിധമുള്ള ചോദ്യങ്ങളോട് ദിലീപ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
Leave a Reply