Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞു. ഏറണാകുളം കുടുംബ കോടതിയാണ് വിവാഹ മോചന ഉത്തരവ് പുറപ്പെടുവിച്ചത്. 14 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. സല്ലാപം, ഈ പുഴയും കടന്ന്,തുടങ്ങിയ സിനിമകളില്‍ ജോഡിയായി അഭിനയിക്കുന്നതിനിടെയാണ് ദിലീപും മഞ്ജുവും പ്രണയത്തിലായത്.വിവാഹത്തെ തുടര്‍ന്ന് മഞ്ജുവാര്യര്‍ സിനിമാ അഭിനയം നിര്‍ത്തിയിരുന്നു . എന്നാൽ ദിലീപിന്‍െറയും മഞ്ജുവിന്‍െറയും ദാമ്പത്യ ജീവിതം തകര്‍ന്ന ശേഷം മഞ്ജു വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. പ്രിയ നായികയുടെ മടങ്ങി വരവിന് വൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. മടങ്ങിവരവില്‍ മഞ്ജുവാര്യര്‍ നായികയായ “ഹൗ ഓള്‍ഡ് ആര്‍ യു” ബോക്സോഫീസില്‍ ഹിറ്റായി മാറുകയും ചെയ്തു. 2014 ജൂലൈയിലാണ് ഇനിയും ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ്, ഇരുവരും കോടതിയെ സമീപിച്ചത്. അതിനു ശേഷം ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലും മഞ്ജു തൃശൂരില്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്.
Leave a Reply