Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:59 am

Menu

Published on November 30, 2017 at 5:20 pm

ദിലീപ് നാദിർഷാ ചിത്രം ‘കേശു ഈ വീടിന്റെ നായകന്‍’

dileep-nadirsha-first-movie-keshu-ee-veedinte-naathan

ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടിലൊരു ചിത്രം വരാന്‍ പോകുന്നു എന്ന് കുറെയായി നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. അതിനിടയില്‍ കേസും മറ്റു പ്രശ്‌നങ്ങളും കാരണം രണ്ടുപേരുടെയും ജീവിതവും കരിയറും ഒരേപോലെ അനിശ്ചിതാവസ്ഥയില്‍ എത്തിയ സംഭവങ്ങള്‍ വരെ അരങ്ങേറുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും ഒരു ദിലീപ്നാ-നാദിര്‍ഷ ചിത്രത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ‘കേശു ഈ വീടിന്റെ നായകന്‍’ എന്നാണു ചിത്രത്തിന്റെ പേര് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

നാദിര്‍ഷയുടെ ആദ്യ ചിത്രത്തില്‍ തന്നെ ദിലീപ് ആയിരിക്കും നായകന്‍ എന്ന് എല്ലാവരും പ്രതീക്ഷിച്ചരുന്നെങ്കിലും കണക്കുകളെല്ലാം തെറ്റിച്ച് പൃഥിരാജും ജയസൂര്യയും ഇന്ദ്രജിത്തുമായിരുന്നു നടന്മാര്‍. രണ്ടാമത്തെ ചിത്രമായ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ല്‍ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ആയിരുന്നു. ഇനിയെന്നാണ് ഇരുവരും ചേര്‍ന്നൊരു ചിത്രം എന്ന പ്രതീക്ഷയില്‍ പ്രേക്ഷകര്‍ നില്‍ക്കുമ്പോഴായിരുന്നു പ്രതീക്ഷിക്കാതെ ചില സംഭവങ്ങള്‍ ഇരുവരുടെയും ജീവിതത്തില്‍ അരങ്ങേറിയത്.

ഈ സിനിമയുടെ ഷൂട്ടിങ് 2018 ഏപ്രില്‍ മാസത്തോടെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സജി പാഴൂര്‍ ആയിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News