Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സിനിമാ ലോകം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു മൊയ്തീന്റെയും കാഞ്ചനമാലയുടെയും അനശ്വര പ്രണയം. ചിത്രം വന്‍ വിജയമാകുമ്പോഴും അതിന് പിന്നിലെ യഥാര്‍ത്ഥ കാഞ്ചനമാലയെ ആരും മനസ്സിലാക്കിയിരുന്നില്ല. അവരുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു മൊയ്തീന്‍ സേവ മന്ദിരത്തിന് സ്വന്തമായൊരു കെട്ടിടം. അത് ആരും കണ്ടില്ല. എന്നാൽ ഇപ്പോൾ കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങിയിരിക്കുകയാണ് ജനപ്രിയനായകന്‍ ദിലീപ് . ഒരു ഷെഡിലാണ് ഇപ്പോൾ മൊയ്തീന്റെ പേരിലുള്ള സേവ മന്ദിരം പ്രവർത്തിക്കുന്നത്. സിനിമ കണ്ട് യഥാര്‍ഥജീവിതത്തിലെ കാഞ്ചനമാലയെ തേടി വരുന്നവരുടെ കണ്ണ് നനയിക്കുന്ന കാഴ്ച്ചയായിരുന്നു ഒരുഷെഡില്‍ പ്രവര്‍ത്തിക്കുന്ന ബി പി മൊയ്തീന്‍ സേവാ മന്ദിര്‍.
–
–
എന്നാൽ കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നവും അത് യാഥാര്‍ഥ്യമാകാനുള്ള തടസങ്ങളെക്കുറിച്ചും മാധ്യമങ്ങൾ വഴി അറിഞ്ഞ ജനപ്രിയനായകന്‍ ദിലീപ് ഇപ്പോഴിതാ കാഞ്ചനമാലയുടെ ഏറെക്കാലത്തെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുന്നു.അതിനു വേണ്ട എല്ലാവിധ സഹായവാഗ്ദാനവുമായി ദിലീപ് രംഗത്തെത്തിയാതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതേ കുറിച്ച് കാഞ്ചനമാലയോട് സംസാരിച്ചുവെന്നും അവര്‍ വലിയ സന്തോഷത്തോടെ സഹായ വാഗ്ദാനം സ്വീകരിച്ചുവെന്നും ദിലീപ് അറിയിച്ചു. ചിത്രം ഇതിനോടകം തന്നെ 20 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിക്കഴിഞ്ഞു. എന്നിട്ടും മൊയ്തീന്റെ സേവ മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ചിത്രത്തിലെ നായകനോ സംവിധായകനോ മൊയ്തീന്റെ സേവ മന്ദിരത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു സഹായവും ചെയ്യാതിരുന്നത് ചർച്ചാ വിഷയമായിട്ടുണ്ട്. അശരണരായ സ്ത്രീകള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ബി പി മൊയ്തീന്‍ സേവാ മന്ദിർ.
Leave a Reply