Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2025 5:30 pm

Menu

Published on September 2, 2013 at 11:41 am

ജോസ്‌ തോമസിന്റെ പ്രണയകഥയിലെ നായകനായി ദിലീപ്‌ എത്തുന്നു

dileep-to-become-hero-of-jose-thomass-new-film

സംവിധായകന്‍ ബോബന്‍ സാമുവലിന്റെ പുതിയ ചിത്രത്തിൽ ദിലീപ് നായകനായി എത്തുന്നു. റോമന്‍സ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദിലീപിനെ നായകനാക്കി ബോബന്‍ സാമുവല്‍ ഒരുക്കുന്ന ചിത്രം കാശ്മീരിലും, ഡാര്‍ജിലിംഗിലുമായാണ് ചിത്രീകരിക്കുന്നത്. ഇതുവരെ പേരിടാത്ത ഈ ചിത്രത്തിൽ ദിലീപ് വളരെ വ്യത്യസ്തമായ വേഷത്തിലാണ് എത്തുന്നത്. ദിലീപിന്റെ കഥാപാത്രം ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലേക്ക്‌ അവിടെ സ്ഥിരതാമസമാക്കുകയെന്ന ലക്ഷ്യത്തോടെ പോകുകയാണ്. അവിടെ വച്ച് അവന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും തുടര്‍ന്ന് അവളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന സാമുദായിക-സാംസ്‌കാരിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉത്തരേന്ത്യന്‍ നായികയെ തേടിനടക്കുകയാണ് സംവിധായകന്‍., ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വൈ.വി.രാജേഷ്‌ ആണ്. ജോസ്‌ തോമസിന്റെ ശൃംഗാരവേലനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണു ദിലീപ്, ദിലീപിന്റെ ഡേറ്റ് ലഭിച്ചാല്‍ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News