Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2025 12:31 am

Menu

Published on September 23, 2015 at 11:55 am

ദിലീപിന് മൂന്ന് മക്കള്‍…..ഇത് മീനാക്ഷി അംഗീകരിക്കുമോ?

dileep

അച്ഛനമ്മമാരെ നഷ്ടപ്പെട്ട വര്‍ഷചിത്രയ്ക്കും അനന്തുകൃഷ്ണനും ഇനി ആരുമില്ലെന്ന വിഷമം വേണ്ട. വളര്‍ത്തച്ഛനായി ഇനി ദിലീപ് ഉണ്ടാകും കൂടെ. എഴുപുന്ന സെന്റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വര്‍ഷചിത്രയ്ക്കും അനന്തു കൃഷ്ണനുമാണ് ദിലീപ് താങ്ങാകുന്നത്.

ചന്തിരൂര്‍ ഇലഞ്ഞിത്തറ നികര്‍ത്തില്‍ സുപ്രന്‍-വനജ ദമ്പതികളുടെ മക്കളാണ് വര്‍ഷചിത്ര, അനന്തുകൃഷ്ണന്‍ എന്നിവര്‍. പിതാവ് സുപ്രന്‍ 10 വര്‍ഷം മുമ്പാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഒരുവര്‍ഷം മുമ്പ് വൃക്കരോഗം ബാധിച്ച് മാതാവ് വനജയും യാത്രയായി. സംരക്ഷിക്കാന്‍ ആരോരുമില്ലാതെ സഹോദരിയെ കെട്ടിപ്പിടിച്ച് അനന്തു കരയുന്ന വാര്‍ത്ത് അന്ന് മാധ്യമങ്ങളില്‍ വന്നിരുന്നു. പിതാവ് മരിച്ചതിന് ശേഷം കൂലിവേല ചെയ്താണ് വനജ മക്കളെ വളർത്തിയത്.മാധ്യമങ്ങളിലൂടെ ഈ കുരുന്നുകളുടെ ദുരിത പൂര്‍ണമായ ജീവിത കഥ അറിഞ്ഞതിനെ തുടര്‍ന്നാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ വര്‍ഷചിത്രയുടേയും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു കൃഷ്ണന്റേയും വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാന്‍ ദിലീപ് ഓടിയെത്തിയത്.എഴുപുന്നയില്‍ ഷൂട്ടിങിനെത്തിയപ്പോള്‍ ഈ കുരുന്നുകളെ സ്‌കൂളില്‍ സന്ദര്‍ശിക്കുകയും ചെയ്തു ദിലീപ്. ഇരുവരേയും നേരില്‍കണ്ട് സ്‌നേഹാന്വേഷണം നടത്തുകയും പഠന നിലവാരത്തെക്കുറിച്ച് അദ്ധ്യാപകരോട് വിശദമായി ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ പഠനച്ചെലവുകള്‍ പൂര്‍ണമായും ദിലീപ് ഏറ്റെടുത്തത്. ഇവരെക്കാണാന്‍ വീണ്ടും എത്തുമെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News