Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അപവാദ പ്രചാരകാർക്കെതിരെ ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.തന്‍റെ പുതിയ ചിത്രമായ ടു കണ്‍ട്രീസ് അടുത്താഴ്ച റിലീസിനെത്തുമെന്നും അപവാദ പ്രചാരകര്‍ മറന്നു പോയതാണെങ്കില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലായി കാണണമെന്നും ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു. മികച്ച ഒരു ക്രിസ്തുമസ് വിരുന്നായിരിക്കും ചിത്രമെന്ന് ഉറപ്പു നല്‍കിയ ദിലീപ് ചിത്രം കാണാന്‍ ഏവരെയും ക്ഷണിച്ചിട്ടുമുണ്ട്. മുന്‍ വര്‍ഷങ്ങളിലെ പോലെ റിലീസിങിന് മുന്പുള്ള അപവാദ പ്രചരണങ്ങള്‍ കാണാത്തതിനാലാണ് ഇതൊരു ഓര്‍മ്മപ്പെടുത്തലെന്നും ദിലീപ് പറയുന്നു.
ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ, ടു കണ്‍ണ്ട്രിസിന്റെ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ഞാന്‍ വീണ്ടും കിംഗ് ലയറിന്റെ ലൊക്കേഷനില്‍ എത്തിയിരിക്കുകയാണ്. ഏതായാലും മികച്ച ഒരു ക്രിസ് തുമസ്സ് വിരുന്നായിരിക്കും ‘ടു കണ്‍ണ്ട്രീസ് ‘എന്നു ഞാന്‍ ഉറപ്പ് നല്‍കുന്നു. അടുത്തയാഴ്ച്ചയാണു റിലീസ്, മുന്‍ വര്‍ഷങ്ങളിലെപ്പോലെ എന്റെ ചിത്രങ്ങളുടെ റിലീസിനു മുന്‍പുള്ള അപവാദപ്രചരണങ്ങളൊന്നും വന്നുകണ്ടില്ല, അപവാദപ്രചാരകര്‍ മറന്നു പോയതാണെങ്കില്‍ ഇതൊരോര്‍മ്മപ്പെടുത്തലായ് കണ്ടാല്‍ മതി, ചിത്രം ക്രിസ്സ്തുമസ്സിനാണട്ടോ??
. അതെന്തായാലും ശരി കിംഗ് ലയറിന്റെ ചിത്രീകരണവുമായ് ബന്ധപ്പെട്ട് ഞാന്‍ എറണാകുളത്തുണ്ട്, എന്നെ വളര്‍ത്തിവലുതാക്കിയ എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരോട്,ഒരിക്കല്‍ക്കൂടി ‘ടു കണ്‍ണ്ട്രീസ് ‘ കാണാന്‍ ഞാന്‍ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു.
റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസില്‍ മംമ്തയാണ് നായിക. കാനഡയിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്.
Leave a Reply