Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:09 am

Menu

Published on July 15, 2017 at 5:50 pm

ദിലീപിന്റെ രണ്ടു ഫോണുകള്‍ കോടതിയില്‍; അണ്‍ലോക്ക് ചെയ്യാന്‍ ദിലീപിനെ തിരികെയെത്തിച്ചു

dileeps-phones-in-court

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ രണ്ടു ഫോണുകള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. മുദ്രവച്ച കവറിലാണ് ഇവ നല്‍കിയത്. ഇവ ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന പശ്ചാത്തലത്തിലാണു ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചതെന്നും അഭിഭാഷകന്‍ അറിയിച്ചു. പൊലീസിനെ ഏല്‍പ്പിച്ചാല്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ എന്നാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ദിലീപിനെയുമായി ആലുവ സബ് ജയിലിലേക്കു പോയ പൊലീസ്, കോടതിയില്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ നടനെ തിരികെയെത്തിച്ചു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്തതിനുപിന്നാലെ ദിലീപിനെ വീണ്ടും ജയിലിലേക്കു കൊണ്ടുപോയി.

ദിലീപ് ഈ കാലയളവില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. യുവനടിയെ സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ നടന്‍ ദിലീപിന്റെ കൈവശമെത്തിയിട്ടുണ്ടെന്നാണു പൊലീസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് എന്നാണു സൂചന. ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലെത്തിച്ചിട്ടും പണം നല്‍കിയില്ലെന്നു മുന്‍പ് സുനി മൊഴി നല്‍കിയിരുന്നു.

കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, പൊലീസിനെതിരെ പരാതിയുണ്ടോ എന്നു ചോദിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.

Loading...

Leave a Reply

Your email address will not be published.

More News