Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഷാരൂഖ്-കജോള്‍ താരജോടികളുടെ ചിത്രമായ ദില്‍വാലേയുടെ വ്യാജ പതിപ്പ് കണ്ടയാളെ ബോളിവുഡ് നടി ക്രിതി സനോന്‍ പിടികൂടി. വ്യാജ പതിപ്പ് കാണുന്ന യുവാവിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ക്രിതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം. അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ക്രിതിയുടെ സമീപത്തിരുന്ന യുവാവാണ് ദില്‍വാലെയുടെ വ്യാജ പതിപ്പ് യാത്രാവേളയില്‍ കണ്ടത്. മൊബൈലിലെ പ്രൊജക്ടര്‍ ഉപയോഗിച്ച് മുന്‍പിലെ ഭിത്തിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ചിത്രത്തിലെ നായിക കൂടിയായ ക്രിതി യുവാവിനോട് വ്യാജ പതിപ്പ് കാണരുതെന്നും തിയേറ്ററില്‍ പോയി കാണാനും ഉപദേശിച്ചു. പക്ഷേ ക്രിതിയുടെ വാക്കുകള്‍ കേള്‍ക്കാതെ യുവാവ് സിനിമ കണ്ടുകൊണ്ടിരുന്നു. പിന്നീടാണ് നടി ക്രിതി സനോന്‍ ഫോട്ടോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Leave a Reply