Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കലാഭവന്‍ മണി അനുസ്മരണത്തില്‍ നിന്ന് വിനയനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് നടന്‍ മോഹന്‍ലാലെന്ന് സംവിധായകനും മാക്ട ഫെഡറേഷന്‍ പ്രസിഡന്റുമായ ബൈജു കൊട്ടാരക്കര. വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ വരില്ലെന്ന് ഒരു പ്രമുഖ ഗായകനെ സാക്ഷിയാക്കിയാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനും മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചു. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച ഇദ്ദേഹത്തിനുപോലും ഇടം കിട്ടിയ വേദിയിലാണ് മണിയെവെച്ച് 13 ചിത്രങ്ങളൊരുക്കിയ സംവിധായകനെ ഒഴിവാക്കിയത്. വ്യക്‌തി വൈരാഗ്യം തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ സൂപ്പര്‍ താരം മാപ്പ് പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് വിനയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്നെ ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഒരു സൂപ്പര്‍ താരം ഇടപെട്ട് ഇത് തടയുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.
Leave a Reply