Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി സംവിധായകാൻ ഹരിഹരൻ രംഗത്ത്. തൻറെ സിനിമകളിൽ മോഹൻലാൽ അഭിനയിക്കാത്തതിന് പ്രധാന കാരണം പ്രതിഫലമാണെന്നാണ് ഹരിഹരൻ പറയുന്നത്. കരിയറിന്റെ തുടക്കകാലത്ത് മോഹന്‍ലാലിന് ഏറെ ഗുണം ചെയ്‌ത കഥാപാത്രമാണ് പഞ്ചാഗ്നിയിലെ പത്രപ്രവര്‍ത്തകന്റെ വേഷം. ഹിന്ദിയില്‍ നിന്ന് നസറുദീന്‍ ഷാ ചെയ്യാനിരുന്ന ഈ വേഷം മോഹന്‍ലാല്‍ അങ്ങോട്ട് ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രതിഫലം കൂട്ടിച്ചോദിച്ച് മോഹന്‍ലാല്‍ തന്റെ ചിത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ഹരിഹരന്‍ പറയുന്നു. അമൃതംഗമയ്‌ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ദാമോദരന്‍ മാസ്‌റ്ററുടെ സ്‌ക്രിപ്‌റ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ ഹരിഹരന്‍ തീരുമാനിച്ചിരുന്നു.പി.വി ഗംഗാധരന്‍ ചിത്രത്തിന്റെ നിര്‍മ്മാണ ചുമതലയും ഏറ്റെടുത്തു. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്ന മോഹന്‍ലാലിനെ അദ്ദേഹത്തിന്റെ താമസസ്‌ഥലത്ത് ചെന്നു കണ്ടു. കഥ ഇഷ്‌ടപ്പെട്ടെങ്കിലും കൂടുതല്‍ മോഹന്‍ലാല്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാല്‍ ആ ചിത്രം നടന്നില്ല. അക്കാലത്ത് ഒരു സിനിമയുടെ ആകെ നിര്‍മ്മാണ ചെലവിന് വേണ്ടി വരുന്ന തുകയാണ് മോഹന്‍ലാല്‍ ചോദിച്ചത്.താന്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കാനാകില്ലെങ്കില്‍ ‘സിനിമ വേണ്ട സൗഹൃദം മതിയെന്ന്’ നിര്‍മ്മാതാവ് പി.വി ഗംഗാധരനോട് മോഹന്‍ലാല്‍ പറഞ്ഞതായും ഹരിഹരന്‍ പറഞ്ഞു. പിന്നീട് തന്റെ പ്രേംപൂജാരിയില്‍ ഒരു അതിഥി വേഷം ചെയ്യാനും മോഹന്‍ലാലിന് സമീപിച്ചിരുന്നു. ഖുശ്‌ബു, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം പ്രേംപൂജാരിയില്‍ അതിഥി വേഷത്തില്‍ എത്തി. എന്നാല്‍ മോഹന്‍ലാല്‍ ഒഴിഞ്ഞുമാറി. പഴജിരാജയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം വേണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് വോയിസ് ഓവര്‍ ചെയ്യിച്ചത്.മൂന്ന് മാസം മുന്‍പ് ഒരു കഥ പറയാന്‍ മോഹന്‍ലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയാണെന്നും ഹരിഹരൻ പറയുന്നു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നടിച്ചത്.
Leave a Reply