Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:37 am

Menu

Published on March 21, 2017 at 5:14 pm

പാട്ടുകളുടെ പകര്‍പ്പവകാശം; പ്രതികരണവുമായി സംവിധായകന്‍ ഹരിഹരന്‍

director-hariharan-on-music-copyright

പകര്‍പ്പാവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടി സംഗീത സംവിധായകന്‍ ഇളയരാജ ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനും നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഹരിഹരന്‍.

പാട്ടിന്റെ ഉടമസ്ഥാവകാശം സംഗീത സംവിധായകനാണെന്ന് പറയുമ്പോള്‍ ഇവര്‍ ആവശ്യപ്പെടുന്ന പണം നല്‍കി പാട്ട് യാഥാര്‍ഥ്യമാക്കിയ സംവിധായകനും നിര്‍മ്മാതാവിനും അതില്‍ ഒരു പങ്കുമില്ലേയെന്ന് ഹരിഹരന്‍ ചോദിച്ചു.

സിനിമയില്‍ ഇത്തരം അവകാശ വാദങ്ങള്‍ ഉണ്ടാകുമ്പോള്‍ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം നിര്‍മ്മാതാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചോദിക്കുന്ന പ്രതിഫലം നല്‍കിയിട്ടാണ് സംഗീത സംവിധായകരെയും ഗാനരചയിതാക്കളെയും ജോലി ചെയ്യിപ്പിക്കുന്നത്. അപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് ഒരു പങ്കുമില്ലേ, ഹരിഹരന്‍ ചോദിക്കുന്നു.

പണ്ട് കാലത്ത് ഈ വിഷയത്തില്‍ കൃത്യമായ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പലരും റോയല്‍റ്റിയ്ക്ക് വേണ്ടി അടിപിടി കൂടുന്നത് കാണുമ്പോള്‍ തനിക്ക് അതിശയം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഖക്ഷതങ്ങള്‍, സര്‍ഗം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തതിനൊപ്പം അവ നിര്‍മ്മിച്ചതും താന്‍ തന്നെയായിയിരുന്നു. മലയാള സിനിമാ സംഗീത ശാഖയ്ക്ക് എന്നും അഭിമാനിക്കാന്‍ പോന്ന മികച്ച ഹിറ്റുകള്‍ സമ്മാനിച്ച രണ്ട് ചിത്രങ്ങളായിരുന്നു അത്. ഇന്നും ആ പാട്ടുകള്‍ ജനങ്ങള്‍ ആസ്വദിക്കുന്നുണ്ട്. ഒരിക്കല്‍ അതിന്റെ വരുമാനത്തെ സംബന്ധിച്ച് സിഡി ഇറക്കിയ കമ്പനിയോട് ചോദിച്ചപ്പോള്‍ വിറ്റു പോയിട്ടില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തി. ഈ പാട്ടുകളില്‍ നിന്ന് തനിക്ക് ഒരു വരുമാനവും കിട്ടിയിട്ടില്ലെന്നും ഹരിഹരന്‍ ചൂണ്ടിക്കാട്ടി.

ആ പാട്ടുകളുടെ പണിപ്പുരയില്‍ മാസങ്ങളോളം താന്‍ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകന്‍ ഒരു ട്യൂണ്‍ കൊണ്ട് വന്ന് ഗാനരചയിതാവ് അതിന് വരി എഴുതിയാല്‍ പെട്ടന്ന് അത് സൂപ്പര്‍ഹിറ്റ് പാട്ടാവുകയില്ല. സിനിമയിലെ സന്ദര്‍ഭത്തിന് അനുസരിച്ച് സംവിധായകരുടെയും നിര്‍മാതാക്കളുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വെട്ടിത്തിരുത്തിലുകള്‍ നടത്തി, മാറ്റി എഴുതി, വിവിധ പരീക്ഷണങ്ങള്‍ നടത്തിയാണ് ഫൈനല്‍ പ്രൊഡക്ടായി ഒരു പാട്ട് പുറത്തുവരുന്നത്, ഹരിഹരന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News