Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:44 am

Menu

Published on September 22, 2017 at 11:12 am

ഭാവന അത് പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു; വെളിപ്പെടുത്തലുമായി സംവിധായകന്‍

director-jinu-abraham-about-bhavana

കൊച്ചി: പൃത്വിരാജ് നായകനായ ആദം ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടി ഭാവനയ്ക്ക് തീരെ താല്‍പര്യമില്ലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ജിനു എബ്രഹാം. ഒരു എന്റര്‍ടെയ്ന്‍മെന്റ് ചാനലിലെ പരിപാടിക്കിടെയാണ് ജിനു അബ്രഹാം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ നിര്‍ബന്ധിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കാമെന്നേറ്റ ഭാവന സ്‌കോട്ട്ലാന്‍ഡിലെ സെറ്റില്‍ വെച്ചാണ് സിനിമ പൂര്‍ത്തിയാകാതെ തിരികെ പോകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞത്. ചിത്രത്തിലേക്ക് ആദ്യം വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ഭാവന തയാറായിരുന്നില്ല. ചിത്രീകരണം തുടങ്ങി പല സമയങ്ങളിലും താന്‍ സിനിമ നിര്‍ത്തി തിരിച്ചു പോകുകയാണ് എന്നു പറയുമായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു സീനില്‍ വച്ചു ഭാവന അതു പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും കണ്ണ് നിറഞ്ഞെന്നും ജിനു എബ്രഹാം പറഞ്ഞു.

എനിക്ക് ഒരു വാശിയുണ്ടായിരുന്നു ഭാവന തന്നെ ആദമിലെ ശ്വേതയെ അവതരിപ്പിക്കണമെന്ന്. ഭാവന തന്നെ അഭിനയിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു. ഏകദേശം അന്‍പതോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കുന്ന ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ഭാവന തിരികെ പോവുകയാണെന്ന് എന്നോട് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ കണ്ണുകള്‍ നിറഞ്ഞു. ശരിക്കും തകര്‍ന്നുപോയി, ജിനു എബ്രഹാം പറഞ്ഞു.

ഈ സംസാരമെല്ലാം പൃത്വ്വി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പൃത്വി എന്നോട് കാര്യമെന്താണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ഭാവന തിരികെ പോവുകയാണെന്ന് കേട്ടപ്പോള്‍ പൃത്വിയും ടെന്‍ഷനിലായി. ഭാവനയ്ക്ക് കഥാപാത്രമാകാന്‍ സാധിക്കുന്നില്ല എന്നാണ് അന്ന് എന്നോട് പറഞ്ഞത്. ഒരു സംവിധായകനാകാന്‍ ഞാന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയ ഭാവന പീന്നീട് തിരികെപ്പോകണമെന്ന ആവശ്യവുമായി വന്നില്ലെന്നും ജിനു എബ്രഹാം കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News