Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2025 10:46 pm

Menu

Published on October 5, 2015 at 3:16 pm

മീര ജാസ്മിനുവേണ്ടി മോഹൻ ലാൽ മണിക്കൂറുകൾ കാത്തിരുന്നതെന്തിന് ?വസ്ത്രം വലിച്ചു കീറിയതെന്തിന്?…കമൽ വെളിപ്പെടുത്തുന്നു

director-kamal-aganist-meera-jasmine

മീര ജാസ്മിനെ ഇപ്പോള്‍ മലയാളം സിനിമയില്‍ കാണാനേയില്ല .എന്താണിതിന് കാരാണം ? ഇതാ ഉത്തരവുമായി മീരയെ നായികയാക്കി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കമല്‍ രംഗത്ത്‌ .മീരാ ജാസ്മിന്‍റെ കയ്യിലിരുപ്പ് ശരിയല്ലാത്തതുകൊണ്ടാണ് മലയാള സിനിമയില്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തതെന്നാണ് കമല്‍ പറയുന്നത്. ചിത്രീകരണത്തിന് കൃത്യസമയത്ത് വരാതിരിക്കുക വന്നാല്‍ തന്നെ തികഞ്ഞ നിസഹകരണമനോഭാവം ഇതൊക്കെയാണാത്രേ മീരയുടെ കയ്യിലിരുപ്പുകള്‍ .ഇത് കൊണ്ട് തന്നെ മലയാള സിനിമ മീരയെ വേണ്ടെന്നു വയ്ക്കുകയാണത്രെ.മീര ഈ തെറ്റ് കുറ്റങ്ങള്‍ മനസിലാക്കി തിരിച്ചു വന്നാല്‍ തന്റെ ചിത്രത്തില്‍ തന്നെ നായികയായി മീരയെ എടുക്കാമെന്നും കമല്‍ ഉറപ്പ്‌ പറയുന്നു .

മാധ്യമം ആഴ്ചപ്പതിപ്പിലെ ‘എന്റെ വെയില്‍ഞരമ്പിലെ പച്ചയും പൂക്കളും’ എന്ന ജീവിതമെഴുത്തിലാണ് ‘മീരാ ജാസ്മിന്‍ സ്വയമസ്തമിച്ച പകല്‍’ എന്ന തലക്കെട്ടോട് കൂടിയുളള കമലിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ സിനിമാ ചിത്രീകരണത്തിനിടയില്‍ പതിനൊന്ന് മണി വരെ സെറ്റില്‍ മോഹന്‍ലാല്‍ അടക്കം എല്ലാവരും മീരാജാസ്മിനെ കാത്തിരിക്കേണ്ടി വന്ന അനുഭവങ്ങൾ വരെയുണ്ട്എന്നും കമല്‍ ആഴ്ചപ്പതിപ്പില്‍ വ്യക്തമാക്കുന്നു.

പതിനൊന്ന് മണിക്ക് മീര സെറ്റില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യം സിനിമയില്‍ ഉളള എല്ലാവര്‍ക്കുമറിയാമെന്നും കമല്‍ പറയുന്നു. ഒന്നുമറിയാത്ത പോലെ ലാലിന്റെ മുന്നില്‍ വന്ന് ലാലിന്റെ കൈയിലെ പൂവില്‍ ചൂണ്ടി, ലാലേട്ടാ ഇത് ഏത് പൂവാണ് എന്നുചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞത്രെ, ഇതാണ് മോളെ ക്ഷമയുടെ പൂവ്. ഇങ്ങനെയുളള സമീപനമായിരുന്നു പലപ്പോഴും മീര പലയിടങ്ങളിലും കാണിച്ചിരുന്നത്

മൂന്നുപ്രാവശ്യം വസ്ത്രാലങ്കാരത്തിന് ദേശീയ അവാര്‍ഡ് നേടിയ എസ്.ബി. സതീഷ് എന്ന കോസ്റ്റിയൂമര്‍ സിനിമക്കായി നല്‍കിയ വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ മുന്നില്‍വച്ച് വലിച്ചുകീറി കളഞ്ഞു. സതീഷിന് ആ അനുഭവം വലിയ വേദനയുണ്ടാക്കിയിരുന്നു. ഇതുവരെ ഒരുനടിയും എന്റെ സെറ്റില്‍ ഇതുപോലെ പെരുമാറിയിട്ടില്ലെന്നും, നിങ്ങടെ അറിവില്ലായ്മകൊണ്ടും പക്വതക്കുറവ് കൊണ്ടുമാണ് നിങ്ങളിങ്ങനെ പെരുമാറുന്നതെന്നും അന്നും ഞാന്‍ മീരാ ജാസ്മിനെ വിളിച്ച് ശകാരിച്ചിരുന്നു. പിന്നീട് ഞങ്ങളോടെല്ലാം അവര്‍ വന്ന് ക്ഷമപറഞ്ഞ് സ്‌നേഹത്തോടെ പെരുമാറി. പക്ഷേ അടുത്ത സിനിമയായ സ്വപ്‌നക്കൂടിലും കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനവരുടെ ശത്രുവാണെന്ന രീതിയില്‍ എന്നോട് പെരുമാറുവാന്‍ തുടങ്ങി. അതിന്റെ കാരണമെന്തെന്ന് ഇന്നും എനിക്കറിയില്ല. സെറ്റില്‍ സമയത്തിന് വരാതിരിക്കുക എന്നത് അവര്‍ ഒരു ശീലമാക്കി.

സിനിമയുടെ ഡബിങ്ങിനിടയില്‍ എന്നോട് പറയാതെ ഇറങ്ങിപോവുക വരെ ചെയ്തു അവര്‍. ഇങ്ങനെ മീരാ ജാസ്മിന്റെ സിനിമയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളാണ് കമല്‍ ആഴ്ചപ്പതിപ്പിലൂടെ പറഞ്ഞുപോകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News