Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നവാഗത മലയാള സിനിമ സംവിധായകൻ അഡ്വ: സംഗീത് ലൂയിസിനെ കൊലപാതക കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.2013 ൽ പേരകം സ്വദേശിയായ ദീപു എന്ന യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് സംഗീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ.ഈ കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ സംഗീതിനെ കൊല്ലത്ത് വച്ച് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സംഗീത് ലൂയിസ് സംവിധാനം ചെയ്യുന്ന സലിം കുമാർ നായകനായ ‘എന്ന് സ്വന്തം ഇലഞ്ഞിക്കാവ് പിഒ ‘ എന്ന ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നേരം സിനിമയുടെ നിർമ്മാതാവ് വിശ്വനാഥനെ പണം തട്ടിപ്പു കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിൽ വിശ്വനാഥൻറെ മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Leave a Reply