Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:50 pm

Menu

Published on June 13, 2016 at 2:12 pm

അനൂപ് മേനോന്‍ കാണിച്ച നെറികേട് വേദനിപ്പിച്ചു:വിനയന്‍

director-vinayan-against-anoop-menon

നടന്‍ അനൂപ് മേനോന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊന്നും ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്ന് പ്രശസ്ത സംവിധായകന്‍ വിനയന്‍. താനാണ് അനൂപിനെയും ജയസൂര്യയെയും ഇന്ദ്രജിത്തിനെയും മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി കൊടുത്തത്. അതിന്റെ നന്ദി പോലും കാണിക്കാത്തതിനെക്കുറിച്ചാണ് വിനയന്‍ പറഞ്ഞത്.

താന്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ സംവിധായകരുടെ കുട്ടത്തില്‍ അനൂപ്, വിനയന്റെ പേര് പരാമര്‍ശിക്കുന്നില്ല. തന്റെ പേര് അനൂപ് മേനോന്‍ ഒഴിവാക്കിയതാണ്
വീണ്ടും ഒരു പോസ്റ്റ് കൂടി ഷെയര്‍ ചെയ്യുകയാണ്. പ്രതീക്ഷയോടെ നമ്മള്‍ കാണുന്ന ചിലര്‍ നമ്മളെ ഇകഴ്ത്താന്‍ കൂട്ടു നില്‍ക്കുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത ചിലര്‍ നമ്മളെ പറ്റി നല്ലവാക്കുകള്‍ പറയുന്നു. ഒരിക്കലും ഒന്നും തിരിച്ചു പ്രതീക്ഷിച്ചിട്ടല്ല സിനിമയില്‍ പലരേയും സഹായിച്ചിട്ടുള്ളത്.

ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഏറ്റവും നല്ല വാല്യു ഉള്ള സമയത്തെ പുതുമുഖങ്ങളേ നന്നായി പരിചയപ്പെടുത്താന്‍ ചെയ്യാന്‍ കഴിയൂ. അങ്ങനെ വാല്യു ഉള്ളപ്പോള്‍ ഏതു സൂപ്പര്‍ താരവും നമ്മളേ തേടിയെത്തുന്ന സമയവുമായിരിക്കും. അതുകൊണ്ടു തന്നെ വെറുതേ റിസ്‌ക് എടുക്കാന്‍ തയ്യാറാകില്ല. പക്ഷെ എന്റെ ഏറ്റവും നല്ല ടൈമില്‍ തന്നെയായിരുന്നു ജയസൂര്യയെയും, ഇന്ദ്രജിത്തിനേയും, അനൂപ് മേനോനെയുമൊക്കെ ഞാന്‍ പരിചയപ്പെടുത്തിയത്.

സത്യം പറയട്ടെ, എനിക്കീ അനൂപിനോടൊ മറ്റാരെങ്കിലുമോടൊ ഒരു പിണക്കവുമില്ല. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അപ്പോള്‍ തന്നെ തുറന്നു പറയും, അതവിടം കൊണ്ടു തീരും അത്രമാത്രം. കാട്ടുചെമ്പകത്തിന്റെ സമയത്ത് ആദ്യമായി എന്നെ കാണാനെത്തിയ അനൂപ് യാത്രപറഞ്ഞിറങ്ങുമ്പോള്‍ ഹസ്തദാനം ചെയ്തുകൊണ്ട് ഞാന്‍ പറഞ്ഞ വാക്കുകള്‍.. ‘ഓള്‍ ദ ബെസ്റ്റ്’. ആ വാക്കുകള്‍ അന്നത്തെ അതേ മനസ്സോടുകൂടി തന്നെ ഇന്നും അനൂപ് മേനോനോട് പറയുന്നു. ഓള്‍ ദ ബെസ്റ്റ് അനൂപ്. മറ്റാരെങ്കിലുമാണ് തന്നെ സിനിമയില്‍ കൊണ്ടുവന്നതെന്ന് പറഞ്ഞാല്‍ പോലും കുഴപ്പമില്ല, അതിലൊന്നും കാര്യമില്ല താന്‍ രക്ഷപെട്ടാല്‍ മതി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News