Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടൻ അനൂപ് മേനോനെതിരെ സംവിധായകൻ വിനയൻ.അനൂപ് മേനോന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്,ലാല്‍ ജോസ് തുടങ്ങി മുതിര്‍ന്ന സംവിധായകരെ പരാമര്‍ശിച്ചപ്പോള്‍ വിനയനെക്കുറിച്ച് അനൂപ് മൗനം പാലിച്ചു. ആദ്യത്തെ സിനിമയായ കാട്ടു ചെമ്പകത്തിന്റെ പ്രിന്റ് കാണുമ്പോള്‍ കത്തിച്ചു കളയാന്‍ തോന്നുമോ എന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിനും അനൂപ് മേനോന്‍ എതിര്‍ത്ത് മറുപടി പറഞ്ഞില്ല. ഈ ചിത്രത്തില്‍ അഭിനയിച്ചത് നാണക്കേടായിപ്പോയി എന്ന രീതിയിലായിരുന്നു അനൂപ് മേനോന്റ പ്രതികരണം.
അനൂപ് മേനോന്റെ വാക്കുകള്‍ തന്നെ വിഷമിപ്പിച്ചെന്ന് വിനയന്‍ പിന്നീട് പറഞ്ഞു. ഒരു പാട് സംവിധായകരോട് ചാന്‍സ് ചോദിച്ചു സാറാണ് ഇനി അവസാന പ്രതീക്ഷ എന്ന അപേക്ഷയുമായാണ് അനൂപ് മേനോന്‍ തന്നെ ആദ്യമായി കണ്ടതെന്ന് വിനയന്‍ പറയുന്നു.വിനയന്‍ പറയുന്നു. എന്റെ ഏറ്റവും നല്ല സമയത്താണ് അയാള്‍ക്ക് ചാന്‍സ് കൊടുത്തത്. അയാളെ സിനിമയിലെത്തിച്ചത് ഞാനാണ്.
തിരുവനന്തപുരത്ത് ചാന്‍സ് ചോദിച്ച് അയാള്‍ പോകാത്ത സംവിധായകരില്ല. സീരിയലില്‍ അഭിനയിച്ചു നടന്നതുകൊണ്ട് ആരും ചാന്‍സ് കൊടുത്തില്ല.സാര്‍ സീരിയലുകാരോട് വേര്‍തിരിവൊന്നും കാണിക്കാറില്ലല്ലോ, സാറാണ് അവസാന പ്രതീക്ഷ എന്നു പറഞ്ഞാണ് അന്ന് അനൂപ് എന്നെ കാണാന്‍ വന്നത്. എന്നെ കൈവിടരുത് എന്നും പറഞ്ഞു. അന്ന് അയാള്‍ക്ക് ഓള്‍ ദ ബെസറ്റ് പറഞ്ഞാണ് വിട്ടത്. അഭിനയിപ്പിക്കമെന്നൊന്നും ഉറപ്പ് കൊടുത്തിരുന്നില്ല. പക്ഷേ, കാട്ടുചെമ്പകം വന്നപ്പോള്‍ അനൂപിനെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാവിന് തീരെ താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നീട് എന്റെ അഭിപ്രായത്തോടു നിര്‍മാതാവ് യോജിക്കുകയായിരുന്നു.
ഞാന്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു അത്. ഏതു താരത്തിന്റെ ഡേറ്റ് വേണമെങ്കിലും അന്ന് എനിക്ക് കിട്ടുമായിരുന്നു. അയാളെ അഭിനയിപ്പിച്ചതു കൊണ്ടാണു പടം പൊട്ടിയത് എന്ന് ഞാന്‍ പറഞ്ഞില്ല.അന്നത്തെ അയാളുടെ നന്ദിയും വാലാട്ടലും ഒക്കെ കാണേണ്ടതായിരുന്നു. പൊട്ടിപ്പോയ എത്രയെത്ര ചിത്രങ്ങളില്‍ അനൂപ് മേനോനും അഭിനയിച്ചിരിക്കുന്നു.
ബ്യൂട്ടിഫുള്‍ എന്ന സിനിമയിറങ്ങിയ സമയത്ത് ഒരു ചാനലില്‍ നിന്ന് പ്രൊമോഷനു വേണ്ടി എന്നെയും വിളിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വിളിച്ച് അനൂപ് മേനോന് എന്നൊടു സഹകരിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ പരിപാടി റദ്ദാക്കി എന്നു പറഞ്ഞു.എന്നെ തള്ളിപ്പറഞ്ഞാല്‍ മറ്റുപലരുടെയും പ്രീതി നേടാമെന്ന് അയാള്‍ കരുതുന്നുണ്ടാകും. അനൂപ് മേനോനോട് അന്നും ഇന്നും എനിക്ക് ഒന്നേ പറയാനുള്ളൂ, ഓള്‍ ദ ബെസ്റ്റ്.എന്നെ എന്തും പറഞ്ഞോട്ടെ. പക്ഷേ അയാളെന്ന സിനിമാ നടനെ ജനിപ്പിച്ചത് കാട്ടുചെമ്പകമാണെന്നു മറക്കരുത്.
Leave a Reply