Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:40 am

Menu

Published on January 27, 2015 at 12:35 pm

മോഹന്‍ലാലിനും ലാലിസത്തിനുമെതിരെ സംവിധായകന്‍ വിനയന്‍

director-vinayan-against-mohalal

കൊച്ചി: മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡായ ലാലിസത്തിന് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനായി രണ്ട് കോടി രൂപ കൊടുക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ സംവിധായകന്‍ വിനയന്‍. ഇതുവരെ ഒരു പരിപാടി പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാന്‍ഡിന് ഇത്രയധികം രൂപ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് എടുത്ത് നല്‍കുന്നതില്‍ ആശ്ചര്യം തോന്നുന്നെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പില്‍ പറയുന്നു.മോഹൻലാൽ അദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയ ഒരു പബ്ലിസിറ്റി പ്രോഗ്രാം കൂടിയാണ് ലാലിസം. അതിന് ദേശീയ ഗെയിംസിന്റെ ഉദ്ഘാടനവേദിയിലെ സ്റ്റേജ് ലഭിക്കുക എന്നതു തന്നെ വല്യ കാര്യമാണ്. എന്നാല്‍ അതിനായി ദേശിയ ഗെയിംസ് ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ പ്രതിഫലം വാങ്ങിക്കുക എന്നത് കടന്ന കൈയ്യായി പോയെന്നും വിനയന്‍ കുറ്റപ്പെടുത്തുന്നു.സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും സൗജന്യമായി വന്നപ്പോള്‍ മോഹന്‍ലാലിനെ കാശ് കൊടുത്തു കൊണ്ടുവന്ന സ്‌പോര്‍ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയെയും വിനയന്‍ വിമര്‍ശിക്കുന്നുണ്ട്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും വിനയന്‍ കുറ്റപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News