Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2026 11:16 pm

Menu

Published on December 2, 2015 at 3:32 pm

സൂപ്പർ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ വിനയൻ

director-vinayan-slams-malayalam-superstars

സൂപ്പർ താരങ്ങൾക്കെതിരെ  ആഞ്ഞടിച്ച് സംവിധായകൻ വിനയൻ.സിനിമ അത്യന്തികമായി സംവിധായകന്റെ കലയാണെന്നും താരങ്ങള്‍ ഉപകരണങ്ങള്‍ മാത്രമാണെന്നും വിനയൻ പറഞ്ഞു.  സ്വയം ദൈവങ്ങളാണെന്ന് ചിന്തിയ്ക്കുന്ന താരങ്ങളുണ്ട്. അവര്‍ക്ക് നേരെ കൈ ചൂണ്ടാന്‍ പാടില്ല, വിമര്‍ശിക്കാന്‍ പാടില്ല. ദൈവം കഴിഞ്ഞാല്‍ അവരാണെന്ന് വിചാരിയ്ക്കുന്നവരുണ്ട്. അതൊക്കെ അവരുടെ സ്വയം തോന്നലുകളാണെന്നും വിനയൻ പറഞ്ഞു.   സൂപ്പര്‍സ്റ്റാറുകളെ വച്ച് പടം ചെയ്യുന്നതിനെക്കാള്‍, പുതുമുഖങ്ങളെ വച്ച് പടം ചെയ്യുന്നതിലാണ് തനിക്ക്  ത്രില്ലെന്നും അദ്ദേഹം പറഞ്ഞു.  ജയസൂര്യ,അനൂപ് മേനോനന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മമ്മൂട്ടി തുടങ്ങിയവരൊക്കെ ആദ്യകാലത്ത് എന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും വിനയൻ പറയുന്നു. തനിക്കാരോടും വൈരാഗ്യമില്ല . എല്ലാവരോടും വ്യക്തിപരമായി സ്‌നേഹമാണ്. പിന്നെ സംഘടനയുടെ പേരിലുള്ള എതിര്‍പ്പേയുള്ളൂവെന്നും  വിനയൻ പറഞ്ഞു. മനോരമഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News