Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് സിനിമാ ചലച്ചിത്ര ലോകത്ത് തന്നെ കുറിച്ച് പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തനിക്ക് കോളിവുഡില്‍ ശത്രുക്കള്‍ ഇല്ലെന്നും മലയാളി നടി രമ്യാ നമ്പീശന്‍ , തമിഴില്‍ നിന്നും യാതൊരു ദുരനുഭവവും തനിക്ക് ഉണ്ടായിട്ടില്ലെന്നും തന്നെ നായികയാക്കാന്‍ സംവിധായകര്‍ രണ്ട് വര്‍ഷം വരെ കാത്തിരിക്കുകയാണെന്നും ഇത് എൻറെ പ്രതിഭയ്ക്കുള്ള അംഗീകാരമായാണ് കാണുന്നത് എന്നും രമ്യ പറഞ്ഞു.തിരക്കുകള്‍ മനസ്സിലാക്കി എനിക്കായ് സംവിധായകര്‍ കാത്തിരിക്കുന്ന അനുഭവമാണ് തനിക്കുണ്ടായിട്ടുള്ളതെന്നും രമ്യാ നമ്പീശന്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാളത്തില്‍ ന്യൂ ജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രമ്യാ നമ്പീശന്‍ അന്യഭാഷാ ചിത്രങ്ങളില്‍ സജീവമാകുകയാണ്.നടി എന്നതിലും ഒരു ഗായിക എന്ന രീതിയിലും മികവ് പുലര്‍ത്താന്‍ രമ്യയ്ക്ക് കഴിയുന്നുണ്ടെന്നതാണ് അന്യഭാഷ ചിത്രങ്ങളില്‍ രമ്യയ്ക്ക് കൂടുതല്‍ അവസരം കിട്ടാന്‍ കാരണമാകുന്നത്. ഐറ്റം ഡാന്‍സുകള്‍ നടി എന്ന രീതിയില്‍ മോശമല്ലെന്നും കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഏത് തരം വേഷം ചെയ്യുന്നതും പരിഗണിക്കുമെന്നും രമ്യ ഇടയ്ക്ക് പറഞ്ഞിരുന്നു.
Leave a Reply