Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഛര്‍ദിക്കും നെഞ്ചെരിച്ചിലിനും സാധാരണയായി കഴിക്കാറുള്ള ഡോംപെരിഡോണ്‍ എന്ന മരുന്ന് കഴിച്ച് പലരും ഹൃദ്രോഗം മൂലം മരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഏകദേശം അറുപതോളം പേര്‍ ഇപ്പോൾ തന്നെ മരിച്ചതായി വിദഗ്ദർ പറയുന്നു. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.വയറ് സ്തംഭനമുള്‍പ്പെടെ ഗ്യാസുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകളെ മാറ്റാൻ ഉപയോഗിക്കുന്ന ഡോംപെരിഡോണ്‍ ഇംഗ്ലണ്ടില്‍ പ്രതിവര്‍ഷം 20 ലക്ഷത്തോളം പേര്‍ കഴിക്കുന്നതായാണ് റിപ്പോർട്ട്.ഡോക്ടർമാർ കുട്ടികൾക്കും ഈ മരുന്ന് കൊടുക്കാറുണ്ട്.ഈ മരുന്ന് കഴിക്കുന്നത് മൂലം ഹൃദയാഘാതം മാത്രമല്ല അപസ്മാരം,ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാകുന്നുണ്ട്.ഈ മരുന്നിൻറെ പ്രവർത്തനം ഹൃദയത്തിന്റെ താളത്തെയും പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ്.ഡോക്ടർമാർ ഈ മരുന്ന് നൽകുന്നതിൽ നിന്നും പിന്മാറണമെന്നും പകരം മറ്റേതെങ്കിലും മരുന്ന് നൽകണമെന്നും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി അറിയിച്ചിട്ടുണ്ട്.ഡോംപെരിഡോണ്‍ എന്ന പേരിനേക്കാൾ മോട്ടിലിയം എന്ന പേരാണ് ആളുകൾക്ക് പരിചയം.
Leave a Reply