Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യദായകമായ പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ. ആരോഗ്യത്തിനും സൗന്ദര്യത്തിനും സൂര്യനില്‍നിന്നു ചര്‍മത്തെ രക്ഷിക്കാനും, ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കുന്നതിനും ഗ്രീൻടീ ഉത്തമമാണ്. പ്രായത്തെ ചെറുക്കാൻ വരെ ഗ്രീൻടീ സഹായിക്കും. അടുത്ത കാലത്ത് ഗ്രീന്‍ ടീയുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും നടത്തിയ പഠനങ്ങളെല്ലാം എത്തിച്ചേര്‍ന്നത് ഗ്രീന്‍ ടീ ആരോഗ്യസമ്പുഷ്ടമായ, ഔഷധവിര്യമുള്ള പാനീയമാണ് എന്ന നിഗമനത്തിലാണ്.എന്നാൽ ഗുണത്തെ പോലെ തന്നെ ദോഷങ്ങളും ഇതിനുണ്ട്. ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. ഗ്രീൻടീ കുടിക്കുന്നത് കൊണ്ടുള്ള ചില ദോഷങ്ങളാണ് ഇവിടെ പറയുന്നത്.
–

–
1.ഉപയോഗിച്ചു കഴിഞ്ഞ ഗ്രീൻടീ ബാഗുകളില്‍ കഫീന്റെ അളവ് കൂടുതലായിരിക്കും. അതിനാൽ ഒരിക്കലും രണ്ടുതവണയില്‍ കൂടുതല്‍ ഗ്രീന്‍ടീ ബാഗുകള്‍ ഉപയോഗിക്കരുത്. കൂടാതെ ഇത് രോഗാണു ബാധയ്ക്കും കാരണമാകും.
2.ഭക്ഷണം കഴിച്ചയുടൻ ഗ്രീൻടീ കുടിക്കാൻ പാടില്ല. ഇത് ശരീരം പോഷകാംശം വലിച്ചെടുക്കുന്നതിനെ ചെറുക്കുന്നു. ഗ്രീൻടീയിൽ അടങ്ങിയിട്ടുള്ള കഫീനും ടാന്നിന്‍സും ശരീരം പോഷകാംശം വലിച്ചെടുക്കുന്നത് തടയുന്നു. ഇത് ദഹനക്കേട് ഉണ്ടാകാൻ കാരണമായേക്കാം. അതിനാൽ ഭക്ഷണ ശേഷം 30 മുതല്‍ 45 മിനുറ്റുകള്‍ക്ക് ശേഷം മാത്രമേ ഗ്രീൻടീ കുടിക്കാവൂ.
–

–
3.രാത്രിയിൽ ഗ്രീൻടീ കുടിക്കരുത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഇതുമൂലം മാനസിക സമ്മർദ്ദം വർദ്ധിക്കാൻ ഇടയാക്കുകയും ചെയ്യും.
4 .ഗ്രീൻടീ കുടിച്ചാൽ കൂടുതല്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള സാധ്യതയുണ്ട്. ഇത് നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ ധാരാളം വെള്ളം കുടിക്കുക.
–

–
5. ഗ്രീന്‍ ടീയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പ്രകൃതി ദത്ത മിശ്രിതങ്ങളായ ടാന്നിന്‍സും ഫ്ളനോയിഡുകളും അടങ്ങിയിട്ടുള്ളതിനാൽ ഇതിൻറെ അമിത ഉപയോഗം കരളിൻറെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കും. അതിനാൽ ദിവസം മൂന്ന് കപ്പിൽ കൂടുതൽ ഗ്രീൻടീ കുടിക്കരുത്. അതുപോലെ തന്നെ ഒഴിഞ്ഞ വയറില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിന്റെ തുലനാവസ്ഥ നഷ്ടപ്പെടുത്താന്‍ ഇടയാക്കും. അതിനാൽ ഒരു ഗ്ലാസ് വെള്ളമോ പഴമോ കഴിച്ച ശേഷം മാത്രം ഇത് കുടിക്കുക.
6.ഗ്രീന്‍ ടീ അധികം കുടിക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും.
–

–
7.ഗ്രീന്‍ ടീയില്‍ മധുരം ചേര്‍ക്കുന്നതും,വെറും വയറ്റില്‍ കുടിക്കുന്നതും,അധികനേരം വച്ചിരുന്ന് കുടിക്കുന്നതും ദോഷമാണ്.
8.ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുള്ളതിനാൽ ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ ദോഷം ചെയ്യും.
–

Leave a Reply