Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : പുനഃസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്തും ഡെല്‍ഹിയില്‍ വെച്ചുമായിരിക്കും ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച.പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും. ഡല്‍ഹി യാത്ര ശുഭകരമായിരുന്നു. ഇന്നലെ ഉണ്ടായത് ശുഭ വാര്‍ത്തയാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അത് ശുഭ വാര്‍ത്തയല്ലെന്നും തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയത്.
Leave a Reply