Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 5:37 pm

Menu

Published on October 21, 2013 at 12:42 pm

ജില്ലാ കളക്ടറുടെ പേഴ്‌സും സ്വര്‍ണ മാലയും കൊള്ളയടിച്ചു

district-collector-kg-raju-lost-his-money-and-ornament-in-a-robbery

തിരുവനന്തപുരം :ജില്ലാകളക്ടര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ കള്ളന്‍കയറി സ്വര്‍ണമാലയും അയ്യായിരം രൂപയും മോഷ്ടിച്ചു .വയനാട് ജില്ലാ കളക്ടര്‍ കെ ജി രാജുവിൻറെ സ്വര്‍ണമാലയും രൂപയുമാണ് കള്ളന്‍ കൊണ്ട് പോയത് . 2013 ഒക്ടോബര്‍ 20 ന് ഞായറാഴ്ച വൈകീട്ട് തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു ഇദ്ദേഹം. സെക്രട്ടേറിയറ്റിന് സമീപത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തായിരുന്നു താമസം. ജില്ലാ കളക്ടറെ കൊള്ളയടിച്ചു തിങ്കളാഴ്ച പുലര്‍ച്ചെയാണ് പേഴ്‌സും സ്വര്‍ണ മാലയും ഹോട്ടല്‍മുറിയില്‍ നിന്ന് മോഷണം പോയത്. 11 പവന്റെ സ്വര്‍ണമാലയും അയ്യായിരം രൂപയും ആണ് നഷ്ടപ്പെട്ടത്. ഹോട്ടല്‍ മുറിയുടെ ജനല്‍വഴിയായിരിക്കും കള്ളന്‍ അകത്ത് കടന്നതും രക്ഷപ്പെട്ടതും എന്നാണ് കരുതുന്നതെന്ന് കളക്ടര്‍ പറഞ്ഞു. എന്തായാലും പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മോഷണം നടന്നയുടന്‍ പോലീസിനെ വിവരമറിയിച്ചു.കള്ളനെ കണ്ടത്താന്‍ പോലിസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭരണസിരാകേന്ദ്രത്തിന് തൊട്ടുതാഴെ നടന്ന സംഭവം പോലീസിന് തലവേദനയാവാന്‍ സാധ്യതയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News